വനിത ലോകക്കപ്പ്: നാളെ ഇംഗ്ലണ്ട് അമേരിക്ക ആദ്യ സെമിഫൈനൽ പോരാട്ടം
ഫ്രാൻസ്: ഫ്രാൻസിൽ നടക്കുന്ന ഫിഫ വനിത ലോകകപ്പ് മത്സരത്തിൽ നാളെ ഇംഗ്ലണ്ട് അമേരിക്ക ആദ്യ സെമിഫൈനൽ പോരാട്ടം നടക്കും. ഇന്ന് രാത്രി 12:30 ആണ് മത്സരം നടക്കുന്നത്. നോർവെയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് സെമിയിൽ എത്തിയത്. മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് ഈ സീസണിൽ കാഴ്ചവെച്ചത്. കളിച്ച എല്ലാ കളികളും ജയിച്ചാണ് അവർ സെമിയിൽ എത്തിയത്.
ശക്തരായ ഫ്രാൻസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് അമേരിക്ക സെമിയിൽ എത്തിയത്. ഈ സീനിൽ എല്ലാ കളികളും ജയിച്ചാണ് അമേരിക്ക സെമിയിൽ എത്തിയത്. കരുത്തരായ രണ്ട് ടീമുകൾ ആണ് നാളെ ഏറ്റുമുട്ടുന്നത്. ജൂലൈ ഏഴിനാണ് ഫൈനൽ മത്സരം.