കോപ്പ അമെരിക്ക : ഉറുഗ്വേ തോൽപ്പിച്ച് പെറു സെമിഫൈനലിൽ
ബ്രസീൽ: ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്ക ക്വാർട്ടർഫൈനൽ മത്സരത്തിൽ ഉറുഗ്വേ തോൽപ്പിച്ച് പെറു സെമിഫൈനലിൽ പ്രവേശിച്ചു. ശക്തമായ മത്സരമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. നിശിചിത സമയവും, അധിക സമയത്തും ഗോളുകൾ ഒന്നും നേടാൻ കഴിയാതിരുന്ന മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ നാളിനെതിരെ അഞ്ച് ഗോളുകൾക്കാണ് പെറു ഉറുഗ്വേയെ തോൽപിച്ചത്.
കവാനി, സ്റ്റുനി, ബെന്റാൻകൂർ, ടോറെയിറ എന്നിവരാണ് ഉറുഗ്വേക്ക് വേണ്ടി ഗോൾ നേടിയത്. ഗ്വെറേറോ, റുയിഡാസ്, യോട്ടൻ, അഡ്വാൻകുല, ഫ്ലോറസ് എന്നിവർ പെറുവിന് വേണ്ടി ഗോൾ നേടി. ലൂയിസ് സുവാരസ് ആണ് ഉറുഗ്വേയുടെ ഒരു ഗോൾ നഷ്ടമാക്കിയത്. പെറു ഗോളി പെഡ്രോ മികച്ച ഒരു സേവിലൂടെ അവർക്ക് വിജയം സമ്മാനിക്കുകയായിരുന്നു. ആദ്യ പകുതി പെറു നല്ല രീതിയിൽ പാസുകൾ നടത്തി കളിച്ചെങ്കിലും രണ്ടാം പകുതി ഉറുഗ്വേയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ജൂലൈ നാലിന് നടക്കുന്ന രണ്ടമ്മ സെമിഫൈനലിൽ ചിലിയാണ് പെറുവിന്റെ എതിരാളികൾ.