വനിത ലോകക്കപ്പ്: നെതർലാന്റ്സ് ഇറ്റലിയെ തോൽപ്പിച്ചു
ഫ്രാൻസ്: ഫ്രാൻസിൽ നടക്കുന്ന വനിത ലോകക്കപ്പ് ഫുട്ബാളിൽ മത്സരത്തിൽ ഇറ്റലിയെ തോൽപ്പിച്ച് നെതർലാന്റ്സ് സെമിഫൈനലിൽ പ്രവേശിച്ചു. മറുപടിയില്ലാത്ത രണ്ട ഗോളുകൾക്കാണ് ഇറ്റലിയെ അവർ തോൽപ്പിച്ചത്.
യൂറോകപ്പ് ജേതാക്കൾ ആയ നെതർലാന്റ്സ് ഇത് ആദ്യമായാണ് ലോകകപ്പ് സെമിഫൈനലിൽ പ്രവേശിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ച നെതർലാന്റ്സ് രണ്ടാം പകുതിഥിയിൽ ആണ് രണ്ട് ഗോളുകളും നേടിയത്. എഴുപതാം മിനിറ്റിൽ മിഡെമ്മ ആണ് ആദ്യ ഗോൾ നേടിയത്. അമ്പതാം മിനിറ്റിൽ സ്റ്റെഫാനി വാൻ രണ്ടാം ഗോളും നേടി വിജയം സ്വന്തമാക്കി.