എ സി മിലന് യൂറോപ്പ ലീഗിൽ വിലക്ക്
സാമ്പത്തിക നിയമങ്ങൾ ലംഘിച്ചതിന് എ. സി. മിലാനെ ഈ വർഷം യൂറോപ്യൻ ചാംപ്യൻഷിപ്പുകളിൽ നിന്ന് യൂ. ഇ. ഫ്. എ (UEFA) വിലക്കി. ചാമ്പ്യൻസ് ലീഗിനുള്ള യോഗ്യത നഷ്ടപെട്ട ടീമിന് ഇത് തിരിച്ചടിയാകും. ഒരു പോയിന്റിനായിരുന്നു മിലന് ചാമ്പ്യൻസ് ലീഗ് നഷ്ടമായത്. ആയതിനാൽ ഈ വർഷത്തെ യൂറോപ്പ ലീഗിൽ മിലാൻ ഉണ്ടാവില്ല എന്ന് സാരം.
18 തവണ യൂറോപ്യൻ കപ്പുകൾ ഉയർത്തിയ ടീമാണ് മിലാൻ. എന്നാൽ 2007 ആണ് അവർ അവസാനമായി ചാമ്പ്യൻസ് ലീഗ് അടിച്ചത്. അവർ അവസാനമായി ഇറ്റാലിയൻ ചാമ്പ്യന്മാർ ആയതാകട്ടെ 2011. ടീമിനെ പഴയ പ്രതാപത്തിൽ കൊണ്ട് വരാനുള്ള മാനേജ്മെന്റിന്റെ ശ്രമങ്ങൾക് ഇതൊരു തിരിച്ചടിയാകും.