വാൻ ഡി ബെർഗ് – ലിവർപൂളിന്റെ ആദ്യ സൈനിങ്
എല്ലാ മേഖലയിലും മികച്ച കളിക്കാരുള്ള ചുരുക്കം ടീമുകളിൽ ഒന്നാണ് ലിവർപൂൾ. എന്നിട്ടും ഒരു പോയിന്റ് വ്യത്യാസത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പ്രീമിയർ ലീഗ് കിരീടം അവർക്ക് അടിയറവ് വെക്കേണ്ടി വന്നിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധവും അവർക്കാണ് എന്ന് അവകാശപെടുന്നവരും കുറവല്ല. എന്നാലും വാൻ ഡൈക്കിന് പറ്റിയ ഒരു കൂട്ടാളിയെ ആവശ്യമാണന് കഴിഞ്ഞ സീസണിൽ തന്നെ വ്യക്തമായിരുന്നു. ആ കുറവ് പരിഹരിക്കാൻ മറ്റൊരു ഡച്ച് കളിക്കാരനെ ടീമിൽ എത്തിച്ചിരിക്കുകയാണ് ക്ളോപ്പ്.
വെറും 17 വയസ്സുള്ള വാൻ ഡി ബെർഗ് ആണ് ആ കളിക്കാരൻ. ബയേണിന്റെയും അയാക്സിന്റെയും വലയിൽ വീഴാതെയാണ് ഈ ചെറുപ്പക്കാരനെ ക്ളോപ്പ് സ്വന്തമാക്കിയത്. വെറും 1.3 മില്യൺ യുറോ മാത്രമേ കൊടുക്കേണ്ടി വന്നു എന്നുള്ളതും ശ്രദ്ധേയമാണ്. ഡച്ച് ക്ലബായ പി. ഇ. സി സ്വല്ലയുടെ കളിക്കാരനാണ് ബെർഗ്. 6’3″ പൊക്കമുള്ള ബെർഗ് ഡച്ച് ഫുട്ബോളിന്റെ ഭാവി വാഗ്ദാനമായിട്ടാണ് കരുതുന്നത്. ക്ളോപ്പിന്റെ ശിക്ഷണത്തിൽ അങ്ങനെ തന്നെ വളർന്നു വരാനാണ് സാധ്യതയും. എന്നാലും ടീമിലേ സ്ഥാനത്തിന് വേണ്ടി നൽകും ജോ ഗോമസ് ബെർഗിന് കനത്ത വെല്ലുവിളി തന്നെ നൽകും. ടീമിനകത്തു ഇത് ഒരു ആരോഗ്യപരമായ മത്സരം തന്നെ ഉറപ്പ് വരുത്തും.