ലോകകപ്പ് ക്രിക്കറ്റ്: അഫ്ഗാനെതിരെ പാകിസ്ഥാന് 228 റൺസ് വിജയലക്ഷ്യം
ലോകകപ്പ് ക്രിക്കറ്റിലെ മുപ്പത്തിയാറാം മത്സരത്തിൽ അഫ്ഗാനെതിരെ പാകിസ്ഥാന് 228 റൺസ് വിജയലക്ഷ്യം. . ടോസ് നേടിയ അഫ്ഗാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്‌ചിത അമ്പത് ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ അവർ 227 റൺസ് എടുത്തു. അസ്ഗർ അഫ്ഗാനും, നജീബുള്ളയും നടത്തിയ ബാറ്റിങ് മികവിലാണ് അഫ്ഗാന് 200 കടന്നത്. തുടക്കം മുതലേ വിക്കറ്റുകൾ നഷ്ട്ടമായ അഫ്ഗാന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
ബാറ്റിങ് ആരംഭിച്ച അഫ്ഗാന് ആദ്യ വിക്കറ്റ് 27 റൺസിൽ നഷ്ട്ടപെട്ടു. തുടരെ രണ്ട് വിക്കറ്റുകൾ വീണതോടെ അഫ്ഗാന്റെ റൺസിന്റെ വേഗത കുറഞ്ഞു. പിന്നീട് വളരെ പതുക്കെയാണ് അവർ കളിച്ചത്. ഷഹീൻ അഫ്രിഡി നാല് വിക്കറ്റ് നേടി. പാകിസ്ഥാൻ മികച്ച ബൗളിംഗ് ആണ് കാഴ്ചവെച്ചത്. ഇന്നത്തെ മത്സരം ജയിക്കാൻ അയാൾ പാകിസ്ഥാൻ പോയിന്റ് നിലയിൽ അഞ്ചാം സ്ഥാനത്തെത്തും