Foot Ball Top News

കോപ്പ അമേരിക്ക : ബ്രസീൽ സെമിയിൽ

June 28, 2019

author:

കോപ്പ അമേരിക്ക : ബ്രസീൽ സെമിയിൽ

ബ്രസീൽ: ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്ക മത്സരത്തിൽ  ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബ്രസീലിന് ജയം. പരാഗ്വേയെ ആണ് അവർ തോൽപ്പിച്ചത്. ജയത്തോടെ ബ്രസീൽ സെമിഫൈനലിൽ പ്രവേശിച്ചു. പെനാൽറ്റി ഷൂട്ട്ഔട്ട് വരെ നീണ്ട മത്സരത്തിൽ ആണ് ബ്രസീൽ ജയിച്ചത്.

നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചതിൽ. ഗോൾ രഹിത സമനിലയിൽ അവസാനിച്ച മത്സരം പിന്നീട് പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ട്ഔട്ടിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് ബ്രസീൽ പരാഗ്വേയെ തോൽപ്പിക്കുകയായിരുന്നു. മികച്ച പ്രകടനമാണ് ബ്രസീൽ നടത്തിയത്. പരാഗ്വേയെ നിശ്ചലമാക്കി ഗ്രൗണ്ടിൽ ആധിപത്യം സ്ഥാപിച്ച ബ്രസീലിന് ഗോള് നേടാൻ സാധിച്ചില്ല. പരാഗ്വേ താരം ഫാബിയക്ക് അമ്പത്തിയെട്ടാം മിനിറ്റിൽ ചുവപ്പ് കാർഡ് ലഭിച്ചു.

പെനാൽറ്റി ഷൂട്ട്ഔട്ടിൽ ബ്രസീൽ ഒന്നും പരാഗ്വേ രണ്ടും ഷോട്ടുകൾ നഷ്ടമാക്കി. ആദ്യ കിക്ക്‌ എടുത്ത പരാഗ്വേ താരം ഗുസ്താവോ പെനാൽറ്റി നഷ്ട്ടമാക്കി. ബ്രസീൽ താരം ഫെർമിനോ ആണ് അവരുടെ പെനാൽറ്റി നഷ്ടമാക്കിയത്.

Leave a comment