കോപ്പ അമേരിക്ക : നാളെ ബ്രസീൽ പരാഗ്വേ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരം
ബ്രസീൽ: ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്ക മത്സരത്തിൽ നാളെ മുതൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ആരംഭിക്കും. ആദ്യ മത്സരത്തിൽ ബ്രസീൽ പരാഗ്വേയെ നേരിടും. നാളെ രാവിലെ ആറ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഇവരെ കൂടാതെ വെനിസ്വേല, അർജന്റീന, കൊളംബിയ, ചിലി, ഉറുഗ്വേ, പെറു ടീമുകൾ ആണ് ക്വാർട്ടർ ഫൈനലിൽ [പ്രവേശിച്ചത്.
ബ്രസീൽ പെറുവിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചാണ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. നിലവിലെ ജേതാക്കളായ ചിലിയുടെ എതിരാളികൾ കൊളംബിയ ആണ്. അര്‍ജന്റീനിയ തോൽപ്പിച്ച ടീം ആണ് കൊളംബിയ. അർജന്റീനയുടെ എതിരാളി വെനിസ്വേല ആണ്, ഉറുഗ്വേ, പെറുവിനേയും നേരിടും. ജൂലൈ എട്ടിനാണ് ഫൈനൽ മത്സരം.






































