Cricket cricket worldcup Epic matches and incidents

ഓർമയിലെ സൗത്ത് ആഫ്രിക്ക

June 25, 2019

ഓർമയിലെ സൗത്ത് ആഫ്രിക്ക

ഓർമ്മയിലൊരു സൗത്ത് ആഫ്രിക്കയുണ്ട്. 1999 വേൾഡ് കപ്പ് സെമിയിൽ ഹൃദയം തകരുന്ന വേദനക്കിടയിലും ഒരു വികാരവും പ്രകടിപ്പിക്കാതെ ഓസ്‌ട്രേലിയൻ കളിക്കാർക്ക് ഹസ്തദാനം നൽകി ഡ്രസിങ് റൂമിലേക്ക് നടന്നു നീങ്ങിയ ഹാൻസി ക്രോണിയയുടെ സൗത്ത്ആഫ്രിക്ക.

ജൊഹനാസ്ബർഗിൽ കങ്കാരുക്കൾ 434 എന്ന റെക്കോർഡ് സ്കോർ സ്വന്തമാക്കിയ ആദ്യ പകുതിയിലെ ഇടവേളയിൽ ഡ്രസിങ് റൂമിൽ വച്ചു സഹകളിക്കാരോട്, “come on guys its a 450 wicket, they are 15 runs short, yes we can do it” എന്ന് മോട്ടിവേറ്റ് ചെയ്ത ക്രിക്കറ്റ്‌ ലോകം കണ്ട ഏറ്റവും മികച്ച ആൾറൗണ്ടറായിരുന്ന ജാക്കസ് കാലിസിന്റെ സൗത്ത്ആഫ്രിക്ക.

തോൽക്കാൻ മനസില്ലാത്ത ഗിബ്‌സും, സ്മിത്തും, ബൗച്ചറും, പൊള്ളോക്കും അണിനിരന്ന സൗത്ത് ആഫ്രിക്ക, അതെ സത്യമാണ് അവരാരും ആ വിശ്വ കപ്പ് നേടിയിരുന്നില്ല, നോക്ക് ഔട്ട് ടൂർണമെന്റുകളിൽ അവരും തകർന്നിരുന്നു, പക്ഷെ അവർ കളിക്കളത്തിൽ പോരാടിയിരുന്നു, തോല്കുമ്പോഴും അവർ ആരാധകരുടെ മനം കവർന്നിരുന്നു…

പക്ഷെ എന്നാലിന്ന് അവർ ലക്ഷ്യമില്ലാതെ സഞ്ചരിക്കുന്ന പതിനൊന്ന് പേരാണ്,തകരുമ്പോൾ മുന്നിൽ നിന്ന് നയിക്കാനും ഒരാൾ പ്രത്യക്ഷപെടുന്നില്ല… അവർ ഒന്നുമല്ലാതെയാവുമ്പോൾ തോൽക്കുന്നത് ക്രിക്കറ്റാണ്, തകരുന്നത് ഓരോ ആരാധകന്റെയും ഹൃദയമാണ്….
Pranav Thekkedath

Leave a comment