വനിത ലോകകപ്പ് : ഇന്ന് ഇറ്റലി ചൈനയെ നേരിടും
ഫ്രാൻസ്: ഫ്രാൻസിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരത്തിൽ ഇന്ന് ചൈന ഇറ്റലിയെ നേരിടും. മൂന്ന് കളികളിൽ രണ്ട് കാളി ജയിച്ച ഇറ്റലി ഗ്രൂപ്പ് സിയിൽ പോയിന്റ് നിലയിൽ ഒന്നാമതാണ്. ചൈന മൂന്ന് കളികളിൽ ഒരു കളി മാത്രമാണ് ജയിച്ചത്. ഇന്ന് ജയിച്ചാൽ ഇറ്റലിക്ക് ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാം. ഇന്ന് രാത്രി 9:30 ആണ് മത്സരം നടക്കുന്നത്.
ആദ്യ രണ്ട് കളികളും മികച്ച പ്രകടനമാണ് ഇറ്റലി പുറത്തെടുത്തത് . ജയ സാധ്യതയിലും ചൈനയേക്കാൾ മുന്നിൽ ഇറ്റാലിയന്. അട്ടിമറി ഒന്നും നടന്നില്ലെങ്കിൽ ഇറ്റലി തന്നെ ക്വർട്ടറിൽ എത്തും. നോർവേ, ഇംഗ്ലണ്ട്, ഫ്രാൻസ്, അമേരിക്ക, ജർമ്മനി,സ്വീഡൻ എന്നീ ടീമുകൾ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു കഴിഞ്ഞു.