ലോകകപ്പ് ക്രിക്കറ്റ് : ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബൗളിംഗ് തിരഞ്ഞെടുത്തു
ഹാംപ്ഷയർ: ലോകകപ്പ് ക്രിക്കറ്റിലെ മുപ്പത്തിയൊന്നാം മത്സരത്തിൽ ഇന്ന് ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ മത്സരത്തിൽ ടോസ് നേടിയ അഫ്ഗാന് ബൗളിങ് തിരഞ്ഞെടുത്തു. ആദ്യ ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് ഒരു വിക്കറ്റ് നഷ്ട്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ 13 ഓവറിൽ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 61 റൺസ് എടുത്തിട്ടുണ്ട് ബംഗ്ളദേശ്. ദാസിന്റെ വിക്കറ്റ് ആണ് അവർക്ക് നഷ്ട്ടമായത്. തമിം ഇഖ്ബാലും(20), ഷക്കിബും(21) ആണ് ക്രീസിൽ.
ഇന്ന് ജയിക്കാനായാൽ ബംഗ്ലാദേശിന് സെമിഫൈനൽ സാധ്യത കൂടും. ആറ് മത്സരങ്ങൾ കളിച്ച ബംഗ്ലാദേശ് രണ്ട് കളികൾ ജയിച്ചിട്ടുണ്ട്. ഈ സീസണിൽ ബംഗ്ലാദേശ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ബാറ്റിങ്ങിലും ബൗളിങ്ങിലും അവർ നള രീതിയിൽ തിളങ്ങുന്നുണ്ട്. ഓൾറൗണ്ടർ ഷാകിബ് മികച്ച പ്രകടനമാണ് ഈ സീസണിൽ പുറത്തെടുത്തത്. എന്നാൽ അഫ്ഗാന് ഇതുവരെ ഒരു കാളി പോലും ജയിക്കാൻ സാധിച്ചിട്ടില്ല. ആറ് മത്സരങ്ങളും തോറ്റ അവർ ഈ ലോകകകപ്പിൽ നിന്ന് പുറത്തായികഴിഞ്ഞു.






































