ലോകകപ്പ് ക്രിക്കറ്റ് : ന്യൂസിലന്ഡിനെതിരെ പൊരുതി തോറ്റ് വിൻഡീസ്
മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റിൽ ഇന്നലെ നടന്ന വിൻഡീസ് ന്യൂസിലൻഡ് മത്സരം ആവേശം നിറഞ്ഞതായിരുന്നു. വിൻഡീസ് ബാറ്റിംഗ് കരുത്ത് ഇന്നലെ അവർ കാണിച്ചു. പക്ഷെ ഭാഗ്യം അവരുടെ കൂടെയില്ലാത്തതിനാൽ അവർക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഈ സീസണിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരമായിരുന്നു ഇന്നലെ നടന്നത്.
ന്യൂസിലൻഡ് ഉയർത്തിയ 291 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് വിൻഡീസ് യാത്ര ആറ് റൺസ് അകലെ അവസാനിച്ചു. ബ്രാത്ത്‌വെയ്റ്റ് നടത്തിയ ഒറ്റയാളെ പോരാട്ടം വിൻഡീസിനെ ജയിപ്പിക്കുമെന്ന് തോനിപ്പിച്ചെങ്കിലും 49 ഓവറിലെ അവസാന പന്തിൽ താരം പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് കെയിൻ വില്യംസണിന്റെ ബാറ്റിംഗ് മികവിൽ അമ്പത് ഓവറിൽ 291 റൺസ് എടുത്തു. മൂന്നാം വിക്കറ്റിൽ വില്യംസണും ടെയ്‌ലറും ചേർന്ന് 160 റൺസാണ് നേടിയത് . 69 റൺസ് എടുത്ത ടെയ്‌ലറും, 148 റൺസ് എടുത്ത വില്യംസണും ആണ് ന്യൂസിലൻഡിന് പൊരുതാവുന്ന സ്‌കോർ നേടിക്കൊടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് തുടക്കം അത്ര നല്ലതല്ലായിരുന്നു. ഹോപ്പിനെ ആദ്യ തന്നെ അവർക്ക് നഷ്ട്ടപ്പെട്ടു. എന്നാൽ ഗെയിൽ മികച്ച ബാറ്റിംഗ് ആണ് പുറത്തെടുത്തത്. 87 റൺസ് നേടി. ബ്രാത്ത്‌വെയ്റ്റ് 82 പന്തിൽ നിന്നാണ് 101 റൺസ് നേടിയത്.ജയത്തോടെ ന്യൂസിലൻഡ് പോയിന്റ് നിലയിൽ ഒന്നാമതെത്തി.






































