കോപ്പ അമേരിക്കയിൽ നാളെ ജപ്പാൻ ഉറുഗ്വേ പോരാട്ടം
ബ്രസീൽ : ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്ക മത്സരത്തിൽ നാളെ ഗ്രൂപ്പ് സിയിൽ ജപ്പാൻ ഉറുഗ്വേ പോരാട്ടം നടക്കും.നാളെ പുലർച്ചെ 4:30 ആണ് മത്സരം.ഇരു ടീമുകളുടെയും രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തിൽ ഉറുഗ്വേ ഇക്വഡോറിനെ തോൽപ്പിച്ചിരുന്നു.
എന്നാൽ ജപ്പാൻ ആദ്യ മത്സരം ചിലിയോട് തോറ്റിരുന്നു. ചിലിയോട് എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ജപ്പാൻ തോറ്റത്. ഗ്രൂപ്പ് സിയിൽ പോയിന്റ് നിലയിൽ ഏറ്റവും താഴെ നാലാം സ്ഥാനത്താണ് ജപ്പാൻ. നാളത്തെ മത്സരം അവർക്ക് നിർണായകമാണ്. ചിലിയും, ഉറുഗ്വേയും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി കഴിഞ്ഞു.






































