കോപ്പ അമേരിക്കയിൽ നാളെ രണ്ട് മത്സരങ്ങൾ
ബ്രസീൽ: കോപ്പ അമേരിക്കയിൽ നാളെ രണ്ട് മത്സരങ്ങൾ. ഗ്രൂപ്പ് എയിലെ മത്സരങ്ങൾ ആണ് നാളെ നടക്കുന്നത്. ആദ്യ മത്സരത്തിൽ ബൊളീവിയ പെറു മത്സരം നടക്കും. ഇരു ടീമുകളുടെയും രണ്ടാം മത്സരമാണ് നാളെ നടക്കുന്നത്. രണ്ട് ടീമുകളും ആദ്യ ജയം തേടിയാണ് നാളെ കളത്തിൽ ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ പെറു വെനിസ്വേല മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. ബൊളീവിയ ആദ്യ മത്സരത്തിൽ ബ്രസീലിനോട് തോറ്റിരുന്നു. അതിനാൽ ഇന്നത്തെ മത്സരം രണ്ട് ടീമുകളും ജയിക്കാൻ ആയിരിക്കും ശ്രമിക്കുക. പുലർച്ചെ മൂന്ന് മണിക്കാണ് മത്സരം നടക്കുന്നത്.
രണ്ടാം മത്സരത്തിൽ ബ്രസീൽ വെനിസ്വേലയെ നേരിടും രണ്ടാം ജയം നേടി ഇറങ്ങുന്ന ബ്രസീലിന് ആണ് വിജയ സാധ്യത കൂടുതൽ. അട്ടിമറി ഒന്നും നടന്നില്ലെങ്കിൽ ബ്രസീലിനായിരിക്കും ജയം. ആദ്യ കളി ജയിച്ച ബ്രസീൽ പോയിന്റ് നിലയിലൊന്നാമതാണ്.






































