Foot Ball Top News

വനിത ലോകകപ്പ് ഫുട്ബാൾ : ഇന്ന് രണ്ട് മത്സരങ്ങൾ

June 18, 2019

author:

വനിത ലോകകപ്പ് ഫുട്ബാൾ : ഇന്ന് രണ്ട് മത്സരങ്ങൾ

ഫ്രാൻസ്: ഫിഫ വനിത ലോകകപ്പ് ഫുട്ബാളിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. ഇറ്റലി ബ്രസീൽ പോരാട്ടവും,ജമൈക്ക ഓസ്‌ട്രേലിയ പോരാട്ടവുമാണ് ഇന്ന് നടക്കുന്നത്. ഗ്രൂപ്പ് സി യിലെ ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിലാണ് മത്സരം നടക്കുന്നത്. ഗ്രൂപ്പ് സി യിലെ ഒന്നാം സ്ഥാനക്കാരായ ഇറ്റലി രണ്ടാം സ്ഥാനക്കാരായ ബർസീലിനെ നേരിടും. കളിച്ച രണ്ട് കളികളും ജയിച്ച് മികച്ച ഫോമിലാണ് ഇറ്റലി. ബ്രസീൽ ഓസ്‌ട്രേലിയയോട് കഴിഞ്ഞ കളി തോറ്റിരുന്നു.

അടുത്ത മത്സരം ഗ്രൂപ്പ് സി യിലെ മൂന്നാം സ്ഥാനകകാരായ ഓസ്‌ട്രേലിയ ജമൈക്കയെ ആണ് നേരിടുന്നത്. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ജമൈക്ക ലോകകപ്പിൽ നിന്ന് പുറത്തായ പോലെയാണ്. ആദ്യ മത്സരത്തിൽ ഇറ്റലിയോട് തോറ്റ അമേരിക്ക ബ്രസീലിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. രണ്ട് മത്സരങ്ങളും ഇന്ന് രാത്രി 12:30 ആണ് നടക്കുന്നത്.

Leave a comment