വനിത ലോകകപ്പ് ഫുട്ബാൾ: ഫ്രാൻസ് നൈജീരിയയെ തോൽപ്പിച്ചു
ഫ്രാൻസ്: ഫിഫ വനിത ലോകകപ്പിൽ ഇന്ന് നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ഫ്രാൻസ് നൈജീരിയയെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാൻസ് നൈജീരിയയെ തോൽപ്പിച്ചത്. ഇരു ടീമുകളുടെയും മൂന്നാം മത്സരമാണ് ഇന്ന് നടന്നത്. ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോൾ നേടാതെ പിരിഞ്ഞപ്പോൾ രണ്ടാം പകുതിയിൽ എഴുപത്തിയൊമ്പതാം മിനിറ്റിൽ ഫ്രാൻസിന് കിട്ടിയ പെനാൽറ്റി കിക്ക് ഗോൾ ആക്കി മാറ്റുകയായിരുന്നു. വെൻഡി റെണാർഡ് ആണ് ഗോൾ നേടിയത്.
ജയത്തോടെ പോയിന്റ് നിലയിൽ ഒന്നാമതെത്തി. മൂന്ന് കളികളും ജയിച്ച ഫ്രാൻസിന് 9 പോയിന്റ് ഉണ്ട്. നോർവേ ആണ് രണ്ടാം സ്ഥാനത്ത്. മത്സരത്തിൽ നൈജീരിയൻ താരം നഗോസിക്ക് ചുവപ്പ് കാർഡ് ലഭിച്ചു.ഫ്രാൻസിന്റെ അടുത്ത മത്സരം ജൂൺ 24-ന് ആണ്.






































