ലോകകപ്പ് ക്രിക്കറ്റ് : ഇന്ന് ഇംഗ്ലണ്ട് അഫ്ഗാൻസിഥാനെ നേരിടും
മാഞ്ചസ്റ്റർ : ലോകകപ്പ് ക്രിക്കറ്റിലെ ഇരുപത്തിനാലാം മത്സരത്തിൽ ഇന്ന് ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെ നേരിടും. ഇരു ടീമുകളുടെയും അഞ്ചാം മത്സരമാണിത്. ഇതുവരെ ഒരു കളിപോലും ജയിക്കാത്ത അഫ്ഗാന് ഇന്നത്തെ കളി നിർണായകമാണ്. നാല് കളികളിൽ ഒരു കളി മാത്രം തോറ്റ ഇംഗ്ലണ്ട് ആറ് പോയിന്റുമായി നാലാം സ്ഥാനത്താണ്. ഇന്നത്തെ മത്സരം ജയിച്ചാൽ അവർ പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തെത്തും.
ഓൾഡ് ട്രാഫോർഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം നടക്കുന്നത്. പരിക്കിനെ തുടർന്ന് ജൈസൺ റോയ് ഇന്ന് കളിക്കില്ല. ഈ ലോകകപ്പിൽ ഇംഗ്ലണ്ട് ബാറ്റിങ് നിര മികച്ച ഫോമിലാണ്. റൂട്ട്, റോയ്, ബട്ലർ, ബെൻ സ്റ്റോക്സ് എല്ലാവരും മികച്ച ഫോമിൽ ആണ്. ജോർഫർ അർക്കറിന്റെ നേതൃത്വത്തിലുള്ള ബൗളിങ് ടീം ഏതു സാഹചര്യത്തിൽ വിക്കെറ്റ് എടുക്കാൻ കെൽപ്പുള്ള ബൗളർമാർ ആണ്.