ഫിഫ വനിതാ ലോകകപ്പ്: പ്രീക്വാര്‍ട്ടർ ഉറപ്പിച്ച് അമേരിക്ക, സ്വീഡന്, ജപ്പാന്
പാരിസ്: ഫിഫ വനിതാ ലോകകപ്പില്‍ അമേരിക്കയും സ്വീഡനും ജപ്പാനും പ്രീക്വാര്‍ട്ടറിലേക്ക് കടന്നു. ഗ്രൂപ്പ് എഫില്‍ തുടര്‍ച്ചയായ രണ്ടു ജയങ്ങള്‍ നേടിയാണ് സ്വീഡനും അമേരിക്കയും പ്രീക്വാര്‍ട്ടർ പ്രവേശനം ഉറപ്പിച്ചത്. അമേരിക്കയുടെ ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ നാല് പോയിന്റുള്ള ജപ്പാനും പ്രീക്വാര്‍ട്ടറിൽ മുന്നേറി. തായ്ലന്‍ഡിനെ അട്ടിമറിച്ചാണ് സ്വീഡന്റെ മുന്നേറ്റം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് സ്വീഡന്റെ വിജയം. മത്സരത്തിനിടെ ആറാം മിനിറ്റില്‍ സ്വീഡന് ലിന്ഡയിലൂടെ ലീഡ് നേടി. പിന്നീട് 19-ാം മിനിറ്റില്‍ കൊസവരെ അസ്ലാനി 42-ാം മിനിറ്റില്‍ ഫ്രിഡലിന റോള്ഫോയും 81-ാം മിനിറ്റില്‍ ലിന ഹുര്ട്ടിഗും എന്നിവർ ലീഡ് നേടി. കന്ജന സുങ്ഗോന് തായ്ലന്റിന് വേണ്ടി ആശ്വാസഗോള്‍ നേടി.
ചിലെയെ കീഴ്പെടുത്തിയാണ് അമേരിക്ക പ്രീക്വാര്‍ട്ടറിൽ പ്രവേശിപ്പിച്ചത്.