വിനിത ഫുട്ബാൾ ലോകകപ്പ് : ഇന്ന് രണ്ട് മത്സരങ്ങൾ
ഫ്രാൻസ് : ഫ്രാൻസിൽ നടക്കുന്ന ഫിഫ വനിതാ ലോകകപ്പിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ ഗ്രൂപ്പ് എഫിലെ സ്വീഡനും തായ്‌ലൻഡും തമ്മിൽ ഏറ്റുമുട്ടും. വൈകുന്നേരം ആറരക്കാണ് മത്സരം ആരംഭിക്കുന്നത്. ഇരു ടീമുകളുടെയും രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തിൽ സ്വീഡൻ ചിലിയെ തോൽപ്പിച്ചിരുന്നു. ആദ്യ മത്സരത്തിൽ അമേരിക്കയോട് പരാജയം ഏറ്റു വാങ്ങിയ തായ്‌ലണ്ടിന് ഇന്നത്തെ മത്സരം ജയിക്കേണ്ടത് അനിവാര്യമാണ്.
രണ്ടാം മത്സരത്തിൽ ഗ്രൂപ്പ് എഫിലെ ചിലിയും, അമേരിക്കയും തമ്മിൽ ഏറ്റുമുട്ടും. രാത്രി 9:30 ആണ് മത്സരം ആരംഭിക്കുന്നത്. ആദ്യ മത്സരം ജയിച്ച അമേരിക്ക തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്.