വനിതാ ലോകകപ്പ്: കാമറൂണിനെ അട്ടിമറിച്ച് നെതർലൻഡ്
പാരിസ്: വനിതാ ലോകകപ്പ് ഫുട്ബോളിൽ കാമറൂണിനെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് അട്ടിമറിച്ച് യൂറോപ്പ്യൻ ചാമ്പ്യന്മാരായ നെതർലൻഡ്സിന് ജയം. ഇതോടെ രണ്ട് കളികളിൽ നിന്ന് ആറു പോയിന്റുമായി ഗ്രൂപ്പ് ഇയിൽ നെതർലൻഡ് മുന്നിലെത്തി. ഒരു കളിയിൽ നിന്ന് മൂന്ന് പോയിന്റുള്ള കാനഡയാണ് രണ്ടാമത്.കാമറൂണിനെ കീഴടക്കിയതിലൂടെ നെതർലൻഡ്സ് പ്രീക്വാർട്ടർ സ്വപ്‍നം സഫലമാക്കിയിരിക്കുകയാണ്.
നെതർലൻഡ്സിനുവേണ്ടി മിയേഡെമ രണ്ട് ഗോൾ നേടി. 41-ാം മിനിറ്റിൽ മിയേഡെമ തകർപ്പൻ ഗോൾ വേട്ട നെതർലാൻഡിന്റെ തലവര മാറ്റുകയായിരുന്നു. നെതർലാൻഡിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ വേട്ട നടത്തിയ താരവും നെതർലൻഡ് കാമറൂൺ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ചും മിയെഡെമയാണ്.