Foot Ball Top News

കോപ്പ അമേരിക്ക:ആദ്യ മത്സരത്തിൽ ബ്രസീൽ ബൊളിവിയെ തോൽപ്പിച്ചു

June 15, 2019

author:

കോപ്പ അമേരിക്ക:ആദ്യ മത്സരത്തിൽ ബ്രസീൽ ബൊളിവിയെ തോൽപ്പിച്ചു

ബ്രസീൽ : കോപ്പ അമേരിക്ക മത്സരം ഇന്ന് ആരംഭിച്ചു. ആദ്യ മത്സരത്തിൽ ബ്രസീൽ ബൊളീവിയയെ തോൽപ്പിച്ചു എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ ബൊളീവിയയെ പരാജയപ്പെടുത്തിയത്. ബ്രസീലിന് വേണ്ടി കൗട്ടീനോ രണ്ട് ഗോളുകൾ നേടി. അതിൽ ഒരെണ്ണം പെനാൽറ്റി കിക്കായിരുന്നു. ആദ്യ പകുതിയിൽ ഗോളുകൾ നേടാൻ വിഷമിച്ച ബ്രസീൽ രണ്ടാം പകുതിയിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഇന്നത്തെ ജയത്തോടെ ബ്രസീൽ നൂറാം വിജയം പൂർത്തിയാക്കി. എവർട്ടൺ ആണ് മൂന്നാം ഗോൾ എമ്പത്തിയഞ്ചാം മിനിറ്റിൽ നേടിയത്. നിരവദഹി അവസരങ്ങൾ ആണ് രണ്ടാം പകുതിയിൽ ബാർസിൽ ഉണ്ടാക്കിയത്. നെയ്മാർ ഇല്ലാതെയുള്ള ബ്രസീലിന്റെ ആദ്യ മത്സരം മികച്ചതായിരുന്നു. വലിയ പിഴവുകൾ ഒന്നും ഇല്ലാതെയാണ് ബ്രസീൽ ഇന്ന് കളിച്ചത്. അമ്പതാം മിനിറ്റിലും, അമ്പത്തിമൂന്നാം മിനിറ്റിലുമാണ് ആദ്യ രണ്ട് ഗോളുകൾ പിറന്നത്.

Leave a comment