Foot Ball Top News

വനിതാ ലോകകപ്പ് ഫുട്‌ബോള്‍; ബ്രസീലിനെ അട്ടിമറിച്ച് ഓസ്‌ട്രേലിയ

June 15, 2019

author:

വനിതാ ലോകകപ്പ് ഫുട്‌ബോള്‍; ബ്രസീലിനെ അട്ടിമറിച്ച് ഓസ്‌ട്രേലിയ

പാരീസ്: വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ കരുത്തരായബ്രസീലിനെ അട്ടിമറിച്ച് ഓസ്‌ട്രേലിയ മുന്നേറ്റം ക്കുറിച്ചു. സ്‌കോർ 3-2. ഗ്രൂപ്പ് സി യില്‍ ജയം ഉറപ്പിച്ച ബ്രസീലിനെ ഓസ്‌ട്രേലിയ മികച്ച മുന്നേറ്റത്തിലൂടെ മറികടക്കുകയായിരുന്നു .

മാര്‍ത്ത(27), റൊസേറ(38) എന്നിവര്‍ ബ്രസീലിനായി ഗോളുകൾ നേടിയപ്പോൾ കെയ്റ്റ്‌ലിന്‍ ഫൂര്‍ഡ്(45+1) ലോഗ്രസോ(58) എന്നിവരിലൂടെ ഓസ്‌ട്രേലിയ സമനില സ്വന്തമാക്കി. മോണിക്ക ആല്‍വെസിന്റെ (66) സെല്‍ഫ് ഗോളാണ് ഓസ്‌ട്രേലിയയ്ക്ക് ജയം സമ്മാനിച്ചത്. അതേസമയം ടൂർണമെന്റിൽ 3 പോയന്റുമായി ബ്രസീല്‍ ആണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്.

മറ്റൊരു മത്സരത്തില്‍ ചൈന സൗത്ത് കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. ഗ്രൂപ്പ് ബി യില്‍ കൊറിയയെ 40-ാം മിനിറ്റില്‍ ലി യിങ് നേടിയ ഗോളിലാണ് ചൈന മറികടന്നത്. 16 തവണ എതിര്‍ ഗോള്‍മുഖം ലക്ഷ്യമാക്കി ചൈന ഷോട്ടുകളുതിര്‍ത്തപ്പോള്‍ 5 തവണമാത്രമാണ് കൊറിയയ്ക്ക് പ്രതിരോധിക്കാനായത്.

Leave a comment