ലോകകപ്പ് ക്രിക്കറ്റ് : ഇന്ത്യ ന്യൂസിലൻഡ് മത്സരം ഇന്ന്
ലോകകപ്പ് ക്രിക്കറ്റിലെ പതിനെട്ടാം മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം. ഹാട്രിക് വിജയത്തിനായി ഇറങ്ങുന്ന ഇന്ത്യയും കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് നാലാം മത്സരത്തിനിറങ്ങുന്ന ന്യൂസിലൻഡും എട്ടുമുട്ടുമ്പോൾ ആരാധകർ ഏറെ ആവേശത്തിലാണ്. ട്രെന്റ് ബ്രിഡ്ജ് ക്രിക്കറ്റ് ഗ്രൌണ്ട് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. പരിക്കേറ്റ് പുറത്തായ ധവാൻ പകരം ആറു കളിക്കും എന്നാണ് എല്ലാവരും ആകാംഷയോടെ നോക്കിയിരിക്കുന്നത്.






































