ലോകകപ്പ് ക്രിക്കറ്റ് പാകിസ്ഥാനെതിരെ ഓസ്ട്രേലിയ ശക്തമായ നിലയിൽ
ലോകകപ്പ് ക്രിക്കറ്റിലെ പതിനേഴാം മത്സരത്തിൽ ഓസ്ട്രേലിയ പാകിസ്ഥാനെതിരെ ശക്തമായ നിലയിൽ. രണ്ട് വിക്കറ്റ് മാത്രമാണ് അവർക്ക് ഇതുവരെ നഷ്ട്ടമായത്. ടോസ് നേടിയ പാകിസ്ഥാൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഓസ്ട്രേലിയ 33 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ 221 എന്ന നിലയിലാണ്. ഡേവിഡ് വാർണറും, മാക്സ്വെല്ലുമാണ് ഗ്രീസിൽ.
ആരോൺ ഫിഞ്ചിന്റെയും, സ്മിത്തിന്റേയും വിക്കറ്റ് ആണ് ഓസ്ട്രേലിയക്ക് നഷ്ട്ടമായത്. മികച്ച തുടക്കമാണ് ഓസ്ട്രേലിയക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ ഫിഞ്ചും, വാർണറും ചേർന്ന് 146 റൺസ് നേടി.






































