Cricket cricket worldcup Top News

ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് ആദ്യ പോരാട്ടം; ഏറെ നിർണായകം

June 5, 2019

author:

ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് ആദ്യ പോരാട്ടം; ഏറെ നിർണായകം

സതാംപ്ടണിലെ റോസ് ബൗള്‍ സ്റ്റേഡിയം ഇന്ന് സാക്ഷിയാകുന്നത് പന്ത്രണ്ടാം ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിനാണ്. ഇംഗ്ലണ്ടിലെ ആദ്യ പോരാട്ടത്തിൽ ഇന്ത്യ വിജയ കുതിപ്പ് നടത്തുമോ അതോ നിരാശയോടെ മടങ്ങി വരുമോ എന്ന് ലോകം ഉറ്റുനോക്കുകയാണ്.1983-ല്‍ ഇന്ത്യ ആദ്യമായി ലോകകപ്പ് ഉയര്‍ത്തിയ അതെ തട്ടകത്തിൽ ലോകകപ്പിലെ  ഇന്ത്യൻ നായകനായി വിരാട് കോഹ്‌ലി അരങ്ങേറ്റം കുറിക്കുമ്പോൾ വിജയം തൊടുമോ എന്നാണ് ഇന്ന് ക്രിക്കറ്റ് പ്രേമികൾ വീക്ഷിക്കുന്നത്. ഇന്ത്യയ്ക്ക് ഇന്ന് തുടക്ക മത്സരമാണെങ്കിൽ എതിരാളി ദക്ഷിണാഫ്രിക്കയ്‌ക്ക് ഇത്‌ മൂന്നാം മത്സരമാണ്. ആദ്യ മത്സരങ്ങളിൽ പരാജയം രുചിച്ച
ദക്ഷിണാഫ്രിക്കയ്‌ക്ക് ഏറെ നിർണായകമാണ് ഇന്നത്തെ മത്സരം. പരിക്കിലായിരുന്ന കേദാര്‍ ജാദവും വിജയ് ശങ്കറുമെല്ലാം ഇന്ത്യൻ ടീമിൽ ഇന്ന് തിരികെയെത്തും. ലോകറാങ്കിങ്ങില്‍ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യ, കിരീട സാധ്യതയുള്ള ടീം എന്ന മുൻവിധിയോടെയാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. അതേസമയം എതിരാളി ദക്ഷിണാഫ്രിക്കയ്ക്ക് ഏറെ തിരിച്ചടിയാണ് ഇത്തവണത്തെ ലോകകപ്പ് തുടക്കം മുതൽ സമ്മാനിച്ചത്. ഇംഗ്ലണ്ടിനോടും ബംഗ്ലാദേശിനോടും പരാജയം പിന്നാലെ വെറ്ററന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്നിന്റെ പരിക്ക്. കൂടാതെ മറ്റൊരു പേസ് ബൗളറായ ലുങ്കി എന്‍ഗിഡിയും പരിക്ക് മൂലം പുറത്താക്കുന്നതോടെ അൽപം നിരാശയിലാണ് ദക്ഷിണാഫ്രിക്കയുടെ പോരാട്ടം . ഏകദിന റാങ്കിങ്ങിലെ മുൻഗണന ക്രമം പോലെ ബാറ്റിങ് നിരയിൽ കൊഹ്‌ലിയും ധവാനും, രോഹിത് ശര്‍മയും ഒപ്പം ധോനിയും. പിന്നാലെ ലോകേഷ് രാഹുല്‍ . ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി യും എത്തുമ്പോൾ കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലും നയിക്കുന്ന സ്പിന്‍ വിഭാഗവും മികച്ചത് തന്നെ. ഓള്‍റൗണ്ട് മികവുമായി രവീന്ദ്ര ജഡേജയും പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയും വിജയ് ശങ്കറും എത്തുന്നു. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും സെഞ്ചുറി നേട്ടമുണ്ടാക്കിയ വിരാട് കൊഹ്‌ലി ഇത്തവണ വിസ്മയം തീർക്കുന്നത് കാണാൻ ഇനി മണിക്കൂറുകൾ മാത്രം .

ടീം നിര

ഇന്ത്യ: വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, എം.എസ്. ധോനി, കേദാര്‍ ജാദവ്/ രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി/ഭുവനേശ്വര്‍ കുമാര്‍.

ദക്ഷിണാഫ്രിക്ക: ഫാഫ് ഡുപ്ലെസി (ക്യാപ്റ്റന്‍) ക്വിന്റണ്‍ ഡി കോക്ക്, ഹാഷിം അംല, അയ്ഡന്‍ മാര്‍ക്രം, റാസി വാന്‍ഡെര്‍ ഡ്യുസ്സെന്‍, ജെ.പി. ഡുമിനി, ആന്‍ഡിലെ ഫെഹ്ലുക്വായോ, ക്രിസ് മോറിസ്, ഡ്വെയന്‍ പ്രിറ്റോറിയസ്, കാഗിസോ റബാഡ, ഇമ്രാന്‍.

Leave a comment