ഫ്രഞ്ച് ഓപ്പണ്‍; ദ്യോക്കോവിച്ച് പ്രീ ക്വാര്‍ട്ടറില്‍
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷവിഭാഗത്തില്‍ നൊവാക് ദ്യോക്കോവിച്ച് പ്രീ ക്വാര്‍ട്ടർ പ്രവേശനം ഉറപ്പിച്ചു. ഇറ്റലിയുടെ സാല്‍വത്തോറെ കറുസോയെയാണ് ദ്യോക്കോവിച്ച് പരാജയപ്പെടുത്തിയത്. സ്കോർ (6-3,6-3,6-2). അതേസമയം വനിതാ വിഭാഗത്തിൽ ജപ്പാന്റെ നവോമി ഒസാക്ക പ്രീ ക്വാര്‍ട്ടർ ഉറപ്പിക്കാതെ പുറത്തായി. ചെക്ക് റിപ്പബ്ലിക്കിന്റെ കാതെറീന സിന്യാക്കോവയോടാണ് നവോമി പരാജയപ്പെട്ടത്. സ്കോർ (4-6, 2-6).റുമാനിയയുടെ സിമോണ ഹാലെപ്പ്, അമേരിക്കയുടെ സ്ലോവാനെ സ്റ്റീഫന്‍സ് എന്നിവര്‍ പ്രീക്വാര്‍ട്ടറിൽ പ്രവേശിച്ചു.