Foot Ball

ജോസ് അന്റോണിയോ റീസിന് വാഹനാപകടത്തിൽ ദാരുണാന്ത്യം

June 1, 2019

author:

ജോസ് അന്റോണിയോ റീസിന് വാഹനാപകടത്തിൽ ദാരുണാന്ത്യം

മുൻ സ്പാനിഷ് ദേശീയ ടീമംഗമായിരുന്ന ജോസ് അന്റോണിയോ റീസിനു വാഹനാപകടത്തിൽ ദാരുണാന്ത്യം. അദ്ദേഹത്തിന്റെ ആദ്യ ടീമായിരുന്ന സെവിയ്യ പുറത്തുവിട്ട ട്വിറ്റെർ സന്ദേശത്തിലൂടെയാണ് ഈ ദുരന്തവാർത്തയെപ്പറ്റി ലോകം അറിഞ്ഞത്.

സെവിയ്യയിൽ നിന്നും 2004ൽ ഇംഗ്ലീഷ് ക്ലബ്ബായ ആർസെനലിലെത്തിയ റീസ് ഗണ്ണേഴ്സിന് വേണ്ടി 110 മത്സരങ്ങളിൽ ബൂട്ടുകെട്ടിയിരുന്നു. പിന്നീട് റിയൽ മാഡ്രിഡ്‌, അത്ലറ്റികോ മാഡ്രിഡ്‌, ബെനെഫിക്ക മുതലായ പ്രമുഖ ക്ലബ്ബുകൾക്കു വേണ്ടിയും കളിച്ച അദ്ദേഹം നിലവിൽ സ്പാനിഷ് ക്ലബ്ബായ എക്സ്ട്രീമേദുരായുടെ താരമാണ്. 24 മത്സരങ്ങളിൽ സ്‌പെയിനുവേണ്ടി ബൂട്ടുകെട്ടിയ റീസ് നാല് അന്താരാഷ്ട്ര ഗോളുകളും നേടിയിട്ടുണ്ട്.

Leave a comment