Cricket Top News

റിങ്കു സിങ്ങിന് ബിസിസിഐയുടെ വിലക്ക്

May 30, 2019

author:

റിങ്കു സിങ്ങിന് ബിസിസിഐയുടെ വിലക്ക്

ഡൽഹി : ടി20 ടൂര്‍ണമെന്റില്‍ ബിസിസിഐ അനുമതിയില്ലാതെ കളിച്ചതിന് ഇന്ത്യൻ ‘എ’ ടീം താരം റിങ്കു സിങ്ങിന് മൂന്നുമാസത്തെ വിലക്ക്. ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയ താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി ഐപിഎല്ലിലും കളിച്ചിട്ട് ഉണ്ട്. ബിസിസിഐ രജിസ്‌ട്രേഷന്‍ നടത്തിയ കളിക്കാരൻ ബോർഡിൻറെ അനുമതിയില്ലാതെ മത്സരങ്ങളിൽ പങ്കെടുക്കുന്നത് ചട്ടലംഘനമാണ്. ജൂൺ ഒന്ന് മുതലുള്ള മൂന്ന് മാസക്കാലത്തേക്കാണ് വിലക്ക്. ഇതോടെ ശ്രീലങ്ക എ ടീമിനെതിരെയുള്ള മത്സരത്തിൽ നിന്നും താരം പുറത്തായി.

Leave a comment