Editorial Foot Ball Top News

റോബൻ റീ-ബർത്ത്

May 28, 2019

author:

റോബൻ റീ-ബർത്ത്

 

2010 വേൾഡ് കപ്പ് തൊട്ടു റോബന് നല്ല കാലമായിരുന്നില്ല. മരിച്ചു കിടന്ന് കളിച്ചിട്ടും ടീമിനെ ഗുണകരമാകുന്ന നീക്കങ്ങൾ നടത്താൻ റോബന് കഴിഞ്ഞിരുന്നില്ല. 2012 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നിർണായക പെനാൽറ്റി നഷ്ടപ്പെടുത്തിയത് കൂടി റോബൻ നഷ്ടങ്ങളുടെ പടുകുഴിയിൽ വീണു. എന്നാൽ, ഇത് റോബൻ ആണ്, അവൻ തിരിച്ചുവരും.. അതെ തിരിച്ചുവന്നു..

2013 ചാമ്പ്യൻസ് ലീഗ് ഫൈനൽ അതിന് ഉത്തമ ദൃഷ്ടാന്തമായി. ചിരവൈരികളായ ബൊറൂസിയ ഡോട്ട്മോണ്ടിനെ നേരിടുമ്പോൾ ഒരിക്കൽക്കൂടി ചാമ്പ്യൻസ് ലീഗ് ഭൂതം റോബനെ കീഴടക്കുമോ എന്ന് പലരും സംശയിച്ചു. ഡോട്ട്മോണ്ട് ആക്രമണങ്ങളുടെ നട്ടെല്ലൊടിച്ച കൊണ്ട് 60 മിനിറ്റിൽ റോബന്റെ കയ്യിൽ നിന്ന് കിട്ടിയ പാസ് മാരിയോ മാന്റസൂക്കിച്ച് പോസ്റ്റിലേക്ക് തൊടുത്തു ബയേണിന് ലീഡ് നൽകി. എന്നാൽ വെറും എട്ട് മിനിറ്റിനകം ഗുണ്ട്ഗാവുൺന്റെ പെനാൽറ്റിയിലൂടെ ഡോട്ട്മോണ്ട് കളി തിരിച്ചുപിടിച്ചു. തുടർന്ന് സമനിലയിലേക്ക് നീങ്ങുമെന്ന് ഉറപ്പിച്ച കളിയാണ് റോബൻ 89 മിനിറ്റിൽ ബയണിനായി സ്വന്തമാക്കിയത്. റോബൻ-റിബറി “റോബറി” കൂട്ടുകെട്ടിൽ റിബറിയുടെ ബാക്ക് വീൽ പാസ് സ്വന്തമാക്കി റോബൻ ഗോൾകീപ്പറെ കബളിപ്പിച്ച് ഒരു ക്ലിനിക്കൽ ഫിനിഷ്. ബയേണിൻറെ ചാമ്പ്യൻസ് ലീഗിനായുള്ള കാത്തിരിപ്പിന് വിരാമമായി. മൂന്ന് ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ ആയി 24 ഷോട്ടുകളിൽ നിന്ന് റോബന്റെ ആദ്യത്തെ ഗോൾ. എന്തൊരു ആശ്വാസം… എന്തൊരു തിരിച്ചുവരവ്…

 

Leave a comment