Editorial Foot Ball Top News

ദ്രോഗ്ബയുടെ വിഷമവൃത്തം

May 28, 2019

author:

ദ്രോഗ്ബയുടെ വിഷമവൃത്തം

2012 ചാമ്പ്യൻസ് ലീഗ് ഫൈനൽ ബയേൺ മ്യൂണിക്കിന് വിധിക്കപ്പെട്ട പോലെയായിരുന്നു.  എതിരാളികൾ ആക്രമ വീര്യം ചോർന്നു നിൽക്കുന്ന ചെൽസി(ആ വർഷത്തെ ഈപിഎൽ ടേബിളിൽ ആറാം സ്ഥാനത്തായിരുന്നു ചെൽസി, ന്യൂകാസിലിനും താഴെ), മത്സരം നടക്കുന്നത് സ്വന്തം തട്ടകമായ അലിയൻസ് അരീനയിൽ, ബയേൺ ആകട്ടെ മിന്നുന്ന ഫോമിലും, ആനന്ദലബ്ധിക്കിനിയെന്തു വേണം. മ്യൂണിക്കിൽ യൂറോപ്യൻ ചാമ്പ്യന്മാർക്ക് ഫ്ലക്സ് വരെ അടിച്ചു തുടങ്ങി എന്നാണ് കേട്ട് കേട്ടത്.

 

എന്നാൽ ഹിന്ദി സിനിമയായ റേസിൽ പോലും ഇത്രയും ട്വിസ്റ്റ് ഉണ്ടാവുമോ എന്ന് സംശയിച്ചു പോകുന്ന ഒരു മത്സരമായിരുന്നു അത്. കളി സമനിലയിലേക്ക് പോയിക്കൊണ്ടിരിക്കെ 83ആം മിനിറ്റിൽ വരുന്നു ആദ്യ ട്വിസ്റ്റ്, ടോണി ക്രൂസിൻറെ ക്രോസ് മുള്ളർ ഹെഡ് ചെയ്തു വലയിൽ ബയേണിന് ലീഡ്(1-0). 88ആം മിനിറ്റിൽ കളിയിലെ അടുത്ത ട്വിസ്റ്റ് വന്നു യുവാൻ മാറ്റയുടെ കോർണർ കിക്കിൽ തലവെച്ച് ദിദിയർ ദ്രോഗ്ബ ചെൽസിക്ക് അപ്രതീക്ഷിത സമനില നൽകി. തീയുണ്ട പോലൊരു ഹെഡർ. കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി മൂന്നാം മിനിറ്റിൽ ചെൽസിയുടെ വക ഫൗൾ റിബറിയെ ബോക്സിന് ഉള്ളിൽ ചവിട്ടി ഇട്ടു, ആര്.. സാക്ഷാൽ ദിദിയർ ദ്രോഗ്ബ. ട്വിസ്റ്റ്.. നായകനിൽ നിന്ന് വില്ലനിലേക്ക്. എന്നാൽ ദ്രോഗ്ബയുടെ ദുഃഖം അധികം നീണ്ടില്ല. ആര്യൻ റോബന്റെ കിക്ക് സേവ് ചെയ്തു ചെക്ക് ചെൽസിയുടെ ആയുർരേഖ നീട്ടി. “റോബ”വിഷാദയോഗം. ഉടലോടെ ഭൂമി എടുത്തു പോയിരിന്നെങ്കിൽ എന്ന് റോബൻ വിചാരിച്ചു പോയി കാണും.

 

കളി ഇനി പെനാൽറ്റി ഷൂട്ടൗട്ടിൽ തീരുമാനിക്കും. ആദ്യ കിക്ക് ഫിലിപ്പ് ലാം,  ഗോൾ,  ബയേൺ 1  ചെൽസി 0. ചെൽസിയുടെ ആദ്യ കിക്ക് യുവാൻ മാറ്റ, മാനുവൽ ന്യൂയർ അത് പറന്നു തടുത്തു, ചെൽസിക്ക് നിരാശ. ബയേൺന്റെ രണ്ടാം കിക്ക് മാരിയോ ഗോമസ്, അതും ഗോൾ, ബയേൺ 2 ചെൽസി 0. പിന്നീട് ചെൽസിക്കായി ഡേവിഡ് ലൂയിസ് ഫ്രാങ്ക് ലാംപാർഡ് എന്നിവർ ലക്ഷ്യം കണ്ടു. ബയേണിന് ആയി ഗോൾകീപ്പർ മാനുവൽ ന്യൂയർ തന്നെ തൊടുത്തു കിക്ക്. ഇപ്പോൾ സ്കോർ നില, ബയേൺ 3  ചെൽസി 2.

അടുത്ത കിക്ക് എടുക്കാൻ വന്ന ബയേണിന്റെ ഇവക്ക ഒലീച്ചിന് പിഴച്ചു. ചെക്കിൻറെ ഒരു കിടിലൻ സേവ്. ആഷ്‌ലി യങിലൂടെ അടുത്ത കിക്ക് ഗോളാക്കി കളി ടാലിയാക്കി ചെൽസി. ഇനി ഓരോ കിക്ക്. ബയണിനായി കിക്ക് എടുത്തത് ബാസ്റ്റ്യൻ ഷ്വൈൻസ്നഗർ. കിക്ക് പിഴച്ചു, പോസ്റ്റ് തടുത്തു. ചെൽസിക്ക് ആയി കിടക്കാൻ വന്നത് മറ്റാരുമല്ല, ദിദിയർ ദ്രോഗ്ബ തന്നെ. ദ്രോഗ്ബക്ക് പിഴച്ചില്ല. ചെൽസിക്ക് വിജയം, ചെൽസിക്ക് ചാമ്പ്യൻസ് ലീഗ്. ദ്രോഗ്ബ വില്ലനിൽ നിന്ന് വീണ്ടും നായകനിലേക്ക്. ട്വിസ്റ്റുകളിൽ സമ്പുഷ്ടമായ മത്സരത്തിൽ അപ്രതീക്ഷിത ക്ലൈമാക്സ്.

Leave a comment