മികിറ്റാരിയൻ യൂറോപ്പ ലീഗ് ഫൈനൽ കളിക്കില്ല എന്ന് ആഴ്സണൽ
തങ്ങളുടെ അർമേനിയൻ താരം ഹെൻറിക് മികിറ്റാരിയനെ യൂറോപ്പ ലീഗ് ഫൈനൽ കളിക്കുന്ന ടീമിൽ ഉൾപ്പെടുത്തില്ല എന്ന് ആഴ്സണൽ മാനേജ്മെന്റ് വ്യക്തമാക്കി. അസര്‍ബൈജാന്റെ തലസ്ഥാനമായ ബാകുവിൽ വെച്ച് മത്സരം നടക്കുന്നതിനാൽ ആണ് ഇത്. അർമേനിയെയും അസര്‍ബൈജാനും തമ്മിൽ ഉള്ള ബന്ധം അടുത്തിടെ വളരെ മോശം ആയിരുന്നു. ചെറിയ സംഘർഷത്തിൽ വരെ അത് എത്തിച്ചേരുകയും ചെയ്തു.
ആയതിനാൽ തങ്ങളുടെ താരത്തിന്റെ സുരക്ഷയിൽ ആശങ്ക ഉള്ളതിനാൽ അദ്ദേഹത്തെ ബാകുവിലെക്കു കൊണ്ട് പോകേണ്ട എന്നാണ് ടീം മാനേജ്മെന്റ് എടുത്ത തീരുമാനം.






































