കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഇനി എൽകോ ഷാട്ടെരി പരിശീലിപ്പിക്കും
47കാരനായ നെതർലാൻഡ്സ് പരിശീലകൻ എൽക്കോ ഷാട്ടെരി കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകൻ. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകനായിരുന്ന എൽക്കോ നോർത്ത് ഈസ്റ്റിനെ സെമിഫൈനലിൽ എത്തിച്ചു. യുവെഫ പ്രൊഫഷണൽ ലൈസൻസ് നേടിയിട്ടുള്ള ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനാണ് അദ്ദേഹം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് പുറമേ, ഇന്ത്യയിൽ ഈസ്റ്റ് ബംഗാൾ, പ്രയാഗ് യുണൈറ്റഡ് എന്നീ ടീമുകളെ പരിശീലിപ്പിച്ച പരിചയസമ്പത്തും എൽക്കോക്ക് ഉണ്ട്.