Foot Ball Top News

റോബിൻ വാൻ പേഴ്സി വിരമിച്ചു

May 13, 2019

author:

റോബിൻ വാൻ പേഴ്സി വിരമിച്ചു

ആഴ്സണലിന്റെയും മാഞ്ചസ്റ്റർ യൂണൈറ്റഡിന്റേയു ഡച്ച് ടീമിന്റെയും സ്‌ട്രൈക്കർ ആയിരുന്ന വാൻ പേഴ്സി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു. 35 വയസ്സുള്ള അദ്ദേഹം ഇപ്പോൾ ഡച്ച് ലീഗിലെ ഫെയനൂർഡിന്റെ  കളിക്കാരനാണ്.

ഫെയ്‌നൂഡിൽ തന്നെ ആണ് അദ്ദേഹം കളി ആരംഭിച്ചതും. 2004 ൽ ആർസൺ വെങ്ങേർ അദ്ദേഹത്തെ ആഴ്സണലിൽ എത്തിച്ചു. 2011 -12 സീസണിൽ അദ്ദേഹം ആഴ്‌സണൽ ക്യാപ്റ്റനും 30 ഗോളുകൾ അടിച്ചു ലീഗിലെ ടോപ് സ്കോററും ആയിരുന്നു.

അടുത്ത സീസണിൽ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറി. ആ സീസണിൽ 26 ഗോളുകൾ അടിച്ചു ടോപ് സ്കോറെർ ആയി ടീമിന് ലീഗ് കിരീടവും നേടി കൊടുത്തു. പരുക്കുകൾ പക്ഷെ അദ്ദേഹത്തിന്റെ യുണൈറ്റഡ് ജീവിതം അവസാനിപ്പിച്ചു. പിന്നീട് ടർക്കയിൽ പോയ അദ്ദേഹം 2018 ജനുവരിയിൽ ആണ് ഫെയ്‌നൂഡിൽ തിരിച്ചു എത്തിയത്.

നെതെര്ലന്ഡ്സ്ന് വേണ്ടി 102 കളികൾ കളിച്ച അദ്ദേഹം 52 ഗോളുകൾ നേടി അവരുടെ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച  സ്‌ട്രൈക്കർ ആയി മാറിയിരുന്നു. 2010 ലോകകപ്പിൽ ഡച്ച് പടയെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കും വഹിച്ചിരുന്നു.

Leave a comment