Foot Ball Top News

ഈപിഎല്ലിൽ യുണൈറ്റഡ് ചെൽസി നിർണായക പോരാട്ടം

April 28, 2019

author:

ഈപിഎല്ലിൽ യുണൈറ്റഡ് ചെൽസി നിർണായക പോരാട്ടം

         ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തിന് വേണ്ടിയുള്ള വാശിയേറിയ പോരാട്ടം തുടരുകയാണ്.  ഇന്ന് ഓൾഡ് ട്രാഫോഡിൽ യുണൈറ്റഡ് ചെൽസിയെ നേരിടും. ജയിച്ചാൽ പോയിൻറ് നിലയിൽ യുണൈറ്റഡ് ചെൽസിക്ക് ഒപ്പം എത്തുമെങ്കിലും ഗോൾ ഡിഫ്രന്സ് ബലത്തിൽ ചെൽസി യുണൈറ്റഡിന് മുകളിൽ തന്നെ നിൽക്കും. തോറ്റാൽ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് മോഹങ്ങൾക്ക് ഈ സീസണിൽ എന്നെന്നേക്കുമായി അവസാനവും ആകും.

 

        ആഭ്യന്തര സംഘർഷങ്ങളിൽ കലുഷിതമാണ് ഇരുകൂട്ടരും. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് സ്പോട്ട് ഉറപ്പിച്ചാലും ചെൽസി മാനേജർ മൗറീസിയോ സെറി ടീം വിട്ട് പോകും എന്ന് ഏറെക്കുറെ ഉറപ്പാണ്. സെറി മാത്രമല്ല മധ്യനിര മാന്ത്രികൻ ഈഡൻ ഹസാഡും ടീം വിടും എന്ന് വിശ്വസിക്കപ്പെടുന്നു. യുണൈറ്റഡിൻറെ അവസ്ഥയും ഏറെക്കുറെ പരിതാപകരമാണ്. ഒരു മുഴുവൻ ടീമിനുള്ള താരങ്ങൾ യുണൈറ്റഡ് വിടാൻ ഒരുങ്ങുകയാണ്. സൂപ്പർ താരം പോൾ പോഗ്ബയും മധ്യനിര നേതാക്കൾ ആൻഡർ ഹെറെറയും യുവാൻ മാറ്റയും എല്ലാം ഈ ഗണത്തിൽ പെടുന്നു.

 

           ഇതൊക്കെയാണെങ്കിലും ഈ കളിയെ വ്യത്യസ്തമാക്കുന്നത് ഇരുകൂട്ടർക്കും തോൽക്കാൻ പറ്റില്ല എന്നതാണ്. പ്രമുഖ ക്ലബുകൾ എല്ലാം പടിക്ക് കൊണ്ട് കലമുടച്ചു കൊണ്ടിരിക്കുകയാണ്. ഈ കളിയിൽ ഒരു ടീം കലമുടയ്ക്കുക തന്നെ ചെയ്യും. അതുകൊണ്ടുതന്നെ മത്സരത്തിൽ വീറും വാശിയും കുറവായിരിക്കും എന്ന് കരുതുക വയ്യ. ഒലെ ഗുണ്ണർ സോൾസ്ജർ എന്തെങ്കിലും തെളിയിക്കാൻ അവശേഷിക്കുന്നുണ്ടെങ്കിൽ അത് ഇനിയുള്ള മൂന്നു മത്സരങ്ങളിൽ സാധിക്കണം. അതിനു പറ്റിയില്ലെങ്കിൽ തന്നെ തോളിലേറ്റിയ യുണൈറ്റഡ് ആരാധകരുടെ ക്രോധത്തിന് സോൾസ്ജർ സാക്ഷിയാകേണ്ടി വരും.
“കൊണ്ടുനടന്നതും നീയേ ചാപ്പാ..
കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പാ..”
Leave a comment