സിറ്റി ഇന്ന് പോയിന്റ് ഡ്രോപ്പ് ചെയ്യുമോ??
പ്രീമിയർ ലീഗ് പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന വേളയിൽ ഇന്നത്തെ സിറ്റി ബേൺലി പോരാട്ടം നിർണായകമാണ്. ലീഗിലെ കറുത്തകുതിരകളാണ് ബേൺലി. കഴിഞ്ഞ മത്സരത്തിൽ സ്റ്റാഫ്‌ഫോർഡ് ബ്രിഡ്ജിൽ അവർ ചെൽസിയെ സമനിലയിൽ തളച്ചിരുന്നു. ഇന്ത്യൻ സമയം വൈകിട്ട് 6.30നു ആണ് മത്സരം. ബേൺലിയുടെ മൈതാനത്താണ് കളി എന്നുള്ളത് സിറ്റി ആരാധകരുടെ ചങ്കിടിപ്പ് കൂട്ടുന്നതാണ്.
36 കളികൾ കളിച്ചു 91 പോയിന്റുനായി ലിവര്പൂലാണ് ഇപ്പോൾ ലീഗിൽ മുന്നിട്ട് നിൽക്കുന്നത്. 35 കളികൾ കളിച്ച സിറ്റിക്ക് 89 പോയിന്റ് ഉണ്ട്. അതായതു ജയിച്ചാൽ മുന്നിൽ, സമനിലയായാലും പുറകിലാകും. ആകെ 38 കളികൾ, അതായതു വെറും രണ്ടു കളികൾ മാത്രമേ പിന്നെ അവശേഷിക്കു.






































