യൂറോ 2020 ക്വാളിഫൈഴ്സ്: ഉക്രൈനും, ടർക്കിക്കും, അൽബേനിയക്കും വിജയം
യൂറോ 2020 ക്വാളിഫൈഴ്സിൽ ഇംഗ്ലണ്ടും ഫ്രാൻസും വിജയിച്ചപ്പോൾ പോർച്ചുഗൽ സമനില വഴങ്ങി. ഇംഗ്ലണ്ടിനായി റോസ് ബാർക്കലീ ഇരട്ട ഗോൾ നേടിയപ്പോൾ, ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച മൂന്നാമത്തെ ഗോൾ വേട്ടക്കാരൻ ആയി ഒലിവിയർ ജിറൂഡ് മാറി. ഇന്നലെ നടന്ന മറ്റുചില മത്സരങ്ങളിലേക്ക് ഒരു എത്തിനോട്ടം.
*ഗ്രൂപ്പ് എ – കൊസാവ vs ബൾഗേറിയ (1-1)
എവേ മത്സരത്തിൽ ഒരു സമനില സ്വന്തമാക്കി കൊസോവ ബൾഗേറിയലേക്കുള്ള യാത്ര ഫലവത്താക്കി. വാസിൽ ബോസിക്കോവിലൂടെ 39 ആം മിനിറ്റിൽ ലീഡ് നേടിയ ബൾഗേറിയക്കെതിരെ അറുപത്തിയൊന്നാം മിനിറ്റിൽ ആർബർ സെനെലിയിലൂടെ കൊസോവോ സമനില ഗോൾ നേടി. കൊസോവോ യുടെ തോൽവി അറിയാതെയുള്ള പന്ത്രണ്ടാം മത്സരമായിരുന്നു ഇത്. സമനിലയോടെ അവർ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു, ഇംഗ്ലണ്ട് ആണ് ഗ്രൂപ്പ് നേതാക്കന്മാർ.
* ഗ്രൂപ്പ് ബീ – ലക്സംബർഗ് vs ഉക്രൈൻ (1-2)
ഇതിഹാസം ആന്ധ്ര ഷെവ്ചെങ്കോ പരിശീലിപ്പിക്കുന്ന ഉക്രൈൻ അവിശ്വസനീയമായ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുന്നു. നന്ദി പറയേണ്ടത് 93 മിനിറ്റിൽ ജെഴ്സൺ റോഡ്രിഗസിന്റെ ഓൺ ഗോളിന്. 34 മിനിറ്റിൽ ഡേവിഡ് തുർപ്പലിലൂടെ മുന്നിലെത്തിയതാണ് ലക്സംബർഗ്. എന്നാൽ നാൽപതാം മിനിറ്റിൽ വിക്ടർ സൈഗാന്കൊവിലൂടെ ഉക്രൈൻ കളി തിരിച്ചുപിടിച്ചു. സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിയപ്പോഴാണ് ഉക്രെയിന് അപ്രതീക്ഷിത ഭാഗ്യം വന്നുചേർന്നത്. അത് പോർച്ചുഗൽ സെർബിയ എന്ന ശക്തൻ മാരെ താഴ്ത്തിക്കൊണ്ട് ഉക്രൈനെ ഗ്രൂപ്പ് ബി ലീഡേഴ്സ് ആക്കിയിരിക്കുകയാണ്.
*ഗ്രൂപ്പ്-എച്ച്, ടർക്കി vs മോൾഡോവ (4-0)
എവർട്ടൻ സ്ട്രൈക്കർ സെങ്ക് ടോസൂൺന്റെ ഇരട്ട ഗോളുകളുടെ സഹായത്തോടെ ടർക്കി മോൾഡോവയ്ക്ക് മുകളിൽ ആധികാരിക വിജയം നേടി. മിഡ്ഫീൽഡർ കാൻ ഐഹാൻ വിങ്ങർ ഹസീൻ അലി കൽദ്രും എന്നിവർ തർക്കിക്കാൻ തങ്ങളുടെ ആദ്യ ഗോൾ നേടുകയും ചെയ്തു. യൂറോ ക്വാളിഫയർ ഗ്രൂപ്പ് മാച്ചുകളിൽ ടർക്കി ഇതുവരെ ഗോൾ വഴങ്ങിയിട്ടില്ല, ആറ് ഗോൾ നേടുകയും ചെയ്തു
*ഗ്രൂപ്പ്-എച്ച്, അൻഡോറ vs അൽബേനിയ (0-3)
മുൻ ദേശീയ താരം ഇർവിൻ ഭുൽക്കൂ ആദ്യമായി ദേശീയ ടീമിനെ പരിശീലിപ്പിച്ച ഇറക്കിയ കളിയിൽ അൽബേനിയക്ക് ചെയ്യാം. അർമാന്റൊ സടിക്കു(21′) ബെക്കിം ബാലാജ്(87′) അമിർ അബ്രാഷീ(96′) എന്നിവരാണ് അൽബേനിയക്കായി വല ചലിപ്പിച്ചത്.
ഗ്രൂപ്പ് എച്ചിൽ ഫ്രാൻസിന് പിന്നിലായി രണ്ടും മൂന്നും സ്ഥാനങ്ങളിൽ ടർക്കിയും അൽബേനിയയും ഇടംപിടിച്ചു.