ഡൽഹിക്ക് വിജയത്തുടക്കം.
മുംബൈ ഇന്ത്യൻസ് ചരിത്രം ആവർത്തിച്ചു. തുടർച്ചയായി 7 ആം തവണയും മുംബൈ തോറ്റു കൊണ്ട് തുടങ്ങി. ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് 37 റൺസിന്റെ തോൽവി.
ടോസ് നേടിയ രോഹിത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുത്തു. അതിനെ ശരിവെക്കുന്ന രീതിയിലാണ് മുംബൈ തുടങ്ങിയത്. 4 ഓവർ ആകുന്നതിനു മുൻപ് തന്നെ 2 ഡൽഹി ബാറ്സ്മാന്മാരെ മക്നലഗന് പാവലിയനിലെത്തിച്ചു. 7 റൺസ് എടുത്ത പ്രിത്വി ഷായും 10 റൺസ് എടുത്ത ശ്രെയസ് അയ്യരും ആണ് മകനലഗന്റെ മുന്നിൽ കീഴടങ്ങിയത്. മികച്ച രീതിയിൽ ബാറ്റ് വീശിയ ധവാനും ഇൻഗ്രാമും ചേർന്ന് 11.3 ഓവറിൽ സ്കോർ 100 കടത്തി. ധവാൻ 36 പന്തിൽ 43 റൺസ് എടുത്തു പുറത്തായപ്പോൾ ഇൻഗ്രാം 32 പന്തിൽ 47 റൺസ് എടുത്തു. എന്നാൽ ഋഷഭ് പന്തിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഡൽഹി സ്കോർ 200 കടത്തിയത്. വെറും 27 പന്തുകൾ മാത്രം നേരിട്ട ഋഷഭ് പന്ത് 7 സിക്സറുകളും 7 ബൗണ്ടറിയും സഹിതം 78 റൺസ് സ്വന്തമാക്കി. ലോക കപ്പിന്റെ ടീം ഐപിഎൽ കഴിഞ്ഞാലുടൻ പ്രഘ്യപിക്കാനിരിക്കെ സെലെക്ടർമാരുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന പ്രകടനമാണ് പന്ത് കാഴ്ചവെച്ചത്. മുംബൈക്ക് വേണ്ടി മക്നലഗന് 3 വിക്കറ്റ് വീഴ്ത്തി. മുംബൈ ബൗളെർമാരെല്ലാം തന്നെ 10 റൺസിന് മുകളിൽ എന്ന നിരക്കിൽ റൺസ് വിട്ടു കൊടുത്തു എന്നത് മുംബൈ ഇന്ത്യൻസിന്റെ ബൗളിങ്ങിന്റെ ദുർബലത വിളിച്ചോതുന്നവയായിരുന്നു. നിശ്ചിത 20 ഓവറിൽ ഡൽഹി ക്യാപിറ്റൽസ് 213 റൺസ് എടുത്തു. ഋഷഭ് പന്ത് പുറത്താകാതെ നിന്നു.

രോഹിതും ഡികോക്കും നല്ല തുടക്കം നൽകിയെങ്കിലും സ്കോർ 33 ൽ നിൽക്കെ രോഹിത് പുറത്തായി. പിന്നാലെ ഡികോക്കും സൂര്യകുമാർ യാദവും പെട്ടന്ന് കൂടാരം കയറി. തന്റെ പ്രതാപ കാലത്തെ അനുസ്മരിപ്പിക്കും വിധം ബാറ്റ് വീശിയ യുവരാജ് സിംഗ് 35 പന്തുകളിൽ നിന്ന് 5 ബൗണ്ടറികളും 3 സിക്സറുകളും അടക്കം 53 റൺസ് എടുത്തു. യുവരാജ് ആണ് മുംബൈ ഇന്ത്യൻസിന്റെ ടോപ് സ്കോറെർ. കൃണാൽ പാണ്ട്യയും പൊള്ളാർഡും യുവരാജിന് കൂട്ട് നിൽക്കാൻ ശ്രമിച്ചെങ്കിലും അവരെ വിജയത്തിലെത്തിക്കാൻ അത് പോരാരുന്നു. കൃണാൽ 32 റൺസും പൊള്ളാർഡ് 21 റൺസും വീതം എടുത്തു പുറത്തായി. ഏറെ നാളത്തെ വിശ്രമത്തിനു ശേഷം മുഘ്യധാര ക്രിക്കറ്റിലേക്ക് മടങ്ങി വന്ന ഹർദിക് പാണ്ട്യ സംപൂജ്യനായി മടങ്ങി. പരുക്ക് മൂലം പിൻവാങ്ങിയ ബുംറ ബാറ്റ് ചെയ്യാൻ ഇറങ്ങാതിരുന്നതോടെ മുംബൈ ഇന്നിംഗ്സ് 176 നു 9 എന്ന നിലയിൽ അവസാനിച്ചു. ഋഷഭ് പന്ത് ആണ് മാന് ഓഫ് ദി മാച്ച്.






































