Foot Ball Top News

കാണ്റ്റെ ചെൽസി വിടാൻ ഒരുങ്ങുന്നു

March 20, 2019

author:

കാണ്റ്റെ ചെൽസി വിടാൻ ഒരുങ്ങുന്നു

ഫ്രഞ്ച് മിഡ്‌ഫീൽഡർ എൻ ഗോളോ കാണ്റ്റെ ചെൽസി വിടാൻ ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ. പുതിയ മാനേജർ സർറിയയുടെ കേളീശൈലിയിൽ സ്ഥാനമാറ്റം കിട്ടിയതാണ് കാരണമായി അദ്ദേഹത്തിനോട് അടുത്ത് നിൽക്കുന്നവർ പറയുന്നത്. റയൽ മാഡ്രിഡും യുവന്റസും ആദ്ദേഹത്തിന്റെ സേവനത്തിനായി ശ്രമിക്കുന്നു എന്ന വാർത്തകൾ സജീവമാണ്.

തനതായ ഹോൾഡിങ് മിഡ്‌ഫീൽഡർ ആണ് കാണ്റ്റെ. എന്നാൽ ഇറ്റാലിയൻ മാനേജർ സർറി തന്റെ നാട്ടുകാരൻ കൂടിയായ ജോർജിഞ്ഞോയെ ആണ് ആ സ്ഥാനത്തു കളിപ്പിക്കുന്നത്. കാണ്റ്റെ യോട് ആക്രമണത്തിന്റെ ചുക്കാൻ പിടിക്കാനും കല്പിക്കുന്നത് കാണാം. ഇത് കാണ്റ്റെയുടെ കളിമികവിനെ സാരമായി ബാധിച്ചു.

2015-16 സീസണിലെ ലെസ്റ്റർ സിറ്റിയുടെ ലീഗ് വിജയത്തിൽ കാണ്റ്റെ വിലമധിക്കാനാവാത്ത സംഭാവനയാണ് നൽകിയത്. അങ്ങനെയാണ് ഈ 5’6” മാത്രം ഉയരമുള്ള കളിക്കാരൻ കായികലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്.  അടുത്ത സീസണിൽ തന്നെ ചെൽസി അദ്ദേഹത്തെ വൻ തുകക്ക് സ്വന്തമാക്കി. ആ സീസണിൽ തന്നെ ചെൽസീയുമായി അദ്ദേഹം ലീഗ് വിജയം ആഘോഷിച്ചു. 2018 ലോകകപ്പിൽ ഫ്രഞ്ച് മിഡ്‌ഫീൽഡിന്റെ മുഖമായി മാറി.

ജോർജിഞ്ഞോയും ലോകനിലവാരമുള്ള കളിക്കാരനാണ്. മാഞ്ചസ്റ്റർ സിറ്റിയുടെ ക്ഷണം നിരസിച്ചാണ് അദ്ദേഹം സർറിയുടെ കൂടെ ഈ സീസണിൽ കൂടിയത്. അതിനാൽ ആരെ മധ്യനിരയുടെ ചുക്കാൻ ഏല്പിക്കും എന്നുള്ളത് ഒരു തലവേദനയായി തുടരുന്നു.

കാണ്റ്റെ കളിയവസരങ്ങൾ നോക്കി ചെൽസി വിട്ടാൽ, അതു ക്ലബിന് മാത്രമല്ല പ്രീമിയർ ലീഗിന് തന്നെ കനത്ത നഷ്ടമായിരിക്കും. ഒരു കളിക്കാരൻ എന്ന നിലയിൽ ആ തീരുമാനം എടുക്കുന്നതായിരിക്കും അദ്ദേഹത്തിന് പക്ഷെ ഉചിതം.

Leave a comment