ഇന്ത്യൻ വെൽസ് – തീം ചാമ്പ്യൻ
ഇന്ത്യൻ വെൽസിൽ തൻറെ റെക്കോർഡ് ആറാം കിരീടം എന്ന റോജർ ഫെഡററുടെ ലക്ഷ്യത്തിന് ഡൊമിനിക് തീം തടയിട്ടു. 25കാരനായ ഓസ്ട്രിയൻ താരത്തോട് 3-6, 6-3, 7-5 എന്ന നിലയിൽ സ്വിസ് ഇതിഹാസതാരം പരാജയപ്പെട്ടു. തീമിൻറെ കന്നി ഇന്ത്യൻ വെൽസ് കിരീടമാണ്.
10 ദിവസം മുമ്പുവരെ എൻറെ ഫോം വളരെ പരിതാപകരമായിരുന്നു. എന്നാൽ ഇന്ന് ഞാൻ ഇന്ത്യൻ വെൽസ് കിരീടവുമായി ഇവിടെ നിൽക്കുന്നു. ഇത് എനിക്ക് തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല. 1997ൽ തോമസ് മസ്റ്ററിനുനുശേഷം ആദ്യമായി മാസ്റ്റേഴ്സ് 1000 കിരീടം നേടുന്ന ഓസ്ട്രിയൻ താരമായി മാറി. തീമിൻറെ അക്ഷോഭ്യതയേയും മനസ്സ് ശാന്തതയേയും ഫെഡറർ പ്രശംസിച്ചു.
ഫെഡററുടെ തുടർച്ചയായ രണ്ടാം ഇന്ത്യൻ വെൽസ് ഫൈനൽ പരാജയമായിരുന്നു ഇത്. കഴിഞ്ഞവർഷം യുവാൻ മാർട്ടിൻ ഡെൽ പോർട്ടോയോടും ഫെഡറർ ഫൈനലിൽ പരാജയപ്പെട്ടിരുന്നു. പരാജയത്തോടെ എടിപി റാങ്കിംഗിൽ ഫെഡററുടെ നാലാം സ്ഥാനത്തേക്ക് തീം ഉയർത്തപ്പെടുകയും ഫെഡറർ അഞ്ചാം സ്ഥാനത്തേക്ക് താഴ്ത്തുകയും ചെയ്തു.






































