സിക്സറുകളില്‍ ഗെയിലിന് ഒപ്പം എത്തി സൌത്തി !!!!!!!!!
ടെസ്റ്റ് ക്രിക്കറ്റിൽ നേടിയ സിക്സറുകളുടെ എണ്ണത്തിൽ മുൻ വെസ്റ്റിൻഡീസ് ബാറ്റർ ക്രിസ് ഗെയ്‌ലിന് ഒപ്പമെത്തി ന്യൂസീലൻഡ് താരം ടിം സൗത്തി. കരിയറിലെ തന്റെ അവസാന ടെസ്റ്റ് കളിക്കുന്ന സൗത്തി ഇംഗ്ലണ്ടിനെതിരെ ഇന്നലെ 3 സിക്സറുകൾ പറത്തിയാണ് ഗെയ്‌ലിനൊപ്പമെത്തിയത്. പട്ടികയിൽ നാലാം സ്ഥാനത്തു നിൽക്കുന്ന ഇരുവരുടെയും പേരിലുള്ളത് 98 സിക്സറുകൾ.രണ്ടു സിക്സറുകൾ കൂടി നേടിയാൽ, സിക്സറുകളിൽ ‘സെഞ്ചറി’ നേടി വിരമിക്കാനും സൗത്തിക്ക് അവസരമുണ്ട്.
ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (133), ന്യൂസീലൻഡ് മുൻ ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലം (107), ഓസ്ട്രേലിയൻ മുൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ് (100) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിൽ ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് ഒന്നാം ഇന്നിങ്സിൽ 347 റൺസിന് ഓൾഔട്ടായി. ടോം ലാതം (63), മിച്ചൽ സാന്റ്നർ (76) എന്നിവർ അർധ സെഞ്ചറി നേടി. സൗത്തി 10 പന്തിൽ 23 റൺസ് നേടി.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലിഷ് പട 143 റണ്‍സിന് ഓള്‍ ഔട്ട് ആയി.ബോളിങ്ങില്‍ വിക്കറ്റ് നേടാന്‍ ഒന്നും സൌതിക്ക് കഴിഞ്ഞില്ല.