EPL 2022 European Football Foot Ball International Football Top News transfer news

ഷാക്കിബ് അൽ ഹസനെ ബൗളിംഗിൽ നിന്ന് സസ്പെൻഡ് ചെയ്തു

December 15, 2024

ഷാക്കിബ് അൽ ഹസനെ ബൗളിംഗിൽ നിന്ന് സസ്പെൻഡ് ചെയ്തു

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് (ഇസിബി) അടുത്തിടെ ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസന്‍റെ ബോളിങ് ആക്ഷന്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഏത് ക്രിക്കറ്റ് മല്‍സരത്തിലും കളിയ്ക്കാന്‍ അദ്ദേഹത്തിന് കഴിയില്ല.ഈ വാര്‍ത്ത ഇന്നലെ ആണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ലോകത്തെ അറിയിച്ചത്.സെപ്തംബറിൽ സോമർസെറ്റിനോട് സറെ ക്ലബിന് വേണ്ടി കളിക്കുമ്പോള്‍ ആണ് ഷാകിബിന് വിലക്ക് നേരിടേണ്ടി വരുന്നത്.

Shakib Al Hasan suspended from bowling in ECB competitions | Cricket News -  The Indian Express

 

ആദ്യം അദ്ദേഹത്തിന് ഇംഗ്ലിഷ് കൌണ്ടി ക്രിക്കറ്റ് മാത്രമേ വിലക്കിയിരുന്നുള്ളൂ.എന്നാല്‍ ഇപ്പോള്‍ ഈ വിലക്ക് ഐസിസിക്ക് കീഴില്‍ ഉള്ള എല്ലാ മല്‍സരങ്ങളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ബൗളിംഗ് വിലക്ക് നിലനിൽക്കുമ്പോൾ തന്നെ  ഏത് മത്സരത്തിലും സ്പെഷ്യലിസ്റ്റ് ബാറ്ററായി ഷാക്കിബിന് തുടർന്നും കളിക്കാനാകും.തൻ്റെ ബൗളിംഗ് ആക്ഷൻ ക്ലിയർ ചെയ്യുന്നതിനായി ഷാക്കിബ് ഉടൻ തന്നെ അംഗീകൃത ടെസ്റ്റിംഗ് സെൻ്ററിൽ പുനർമൂല്യനിർണയത്തിനായി ഹാജരാകുമെന്ന് ബിസിബി പറഞ്ഞു.2006-ൽ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് ശേഷം ഷാക്കിബിൻ്റെ ബൗളിംഗ് ആക്ഷൻ പരിശോധിക്കപ്പെടുന്ന ആദ്യ സംഭവമാണിത്. 14000-ത്തിലധികം റൺസും 700-ലധികം വിക്കറ്റുകളും നേടിയ ഒരേയൊരു ക്രിക്കറ്റ് കളിക്കാരൻ എന്ന അതുല്യമായ ഡബിൾ ഈ ഇടംകയ്യൻ ഓൾറൗണ്ടർ സ്വന്തമാക്കിയിട്ടുണ്ട്.

Leave a comment