മാഡ്രിഡില്‍ എത്തിയതിന് ശേഷം ആദ്യമായി മനസ്സ് തുറന്ന് എംബാപ്പെ
ടീമില്‍ എത്രയും പെട്ടെന്നു ഫോമിലേക്ക് എത്തണം എന്നുള്ള തന്‍റെ മനോഭാവം ആണ് റയലില്‍ മോശം ഫോമില്‍ കളിയ്ക്കാന്‍ കാരണം എന്നു കിലിയന്‍ എംബാപ്പെ പറഞ്ഞു.ക്ലബ്ബിൽ ചേർന്നതിന് ശേഷമുള്ള തൻ്റെ ആദ്യത്തെ സിറ്റിംഗ് അഭിമുഖം നല്കിയ താരം കനാൽ+ പ്രോഗ്രാമിനോട് സംസാരിക്കുകയായിരുന്നു.അഭിമുഖത്തില്‍ താന്‍ എന്തു കൊണ്ട് ഫ്രാന്‍സ് ടീമില്‍ നിന്നും താല്‍ക്കാലികം ആയി വിട്ടു നിന്നു എന്നതും താരം വെളിപ്പെടുത്തി.
“ഫ്രാന്‍സ് ടീം ആണ് ഫൂട്ബോളിലെ എന്റെ ഏറ്റവും വലിയ പ്രചോദനം.എന്നാല്‍ റയലിലേക്ക് വന്നപ്പോള്‍ എല്ലാം വലിയ തിരക്ക് ആയിരുന്നു.ഞാന്‍ ഇത് അദ്ദേഹത്തോട് പറഞ്ഞു.എനിക്കു അല്പം വിശ്രമം വേണം എന്ന്.കോച്ച് അത് ചെവി കൊണ്ടു.ഇപ്പോള്‍ പതിയെ ഞാന്‍ റയലിലെ സാഹചര്യം മനസിലാക്കി വരുന്നു.റയലില്‍ വന്നപ്പോള്‍ എനിക്കു ആദ്യം തന്നെ ഫോമില്‍ ആകണം എന്ന് തോന്നി.ഞാന്‍ വളരെ മല്‍സരബുദ്ധിയോടെ ഫൂട്ബോളിനെ സമീപിക്കുന്ന ആള്‍ ആണ്.പക്ഷേ ഇതേ ചിന്താഗതി ആണ് മാഡ്രിഡിലെ എന്റെ തുടക്കം ദുഷ്ക്കരം ആക്കിയത്.” താരം അഭിമുഖത്തില്‍ പറഞ്ഞു.21 മല്‍സരത്തില്‍ നിന്നും 11 ഗോളുകള്‍ നേടിയ താരം റയലില്‍ ഉടന്‍ തന്നെ താളം കണ്ടെത്തും എന്ന ഉറപ്പും ആരാധകര്‍ക്ക് നല്കിയിട്ടുണ്ട്.