ഫ്ലിക്കിനും സമ്മതം ; ഒടുവില്‍ അന്‍സു ഫാറ്റി ബാഴ്സ വിടാന്‍ ഒരുങ്ങുന്നു
ഹാൻസി ഫ്ലിക്കിൻ്റെ പദ്ധതികളിൽ തൻ്റെ ശാശ്വത സ്ഥാനത്തെക്കുറിച്ചുള്ള വ്യാപകമായ ഊഹോപോഹങ്ങള്‍ക്ക് ഇടയില്‍ അൻസു ഫാത്തി 2025-ൽ ബാഴ്സലോണയിൽ നിന്ന് മാറാനുള്ള സാധ്യത കൂടുന്നു.വളരെ ചെറുപ്പത്തില്‍ തന്നെ ബാഴ്സയുടെ സ്ഥിര ടീമില്‍ ഇടം നേടിയ താരത്തിനു വിനയായത് ഫിറ്റ്നസ് പ്രശ്നങ്ങള്‍ ആണ്.അദ്ദേഹത്തിന് പരിക്ക് ഉണ്ടായിരുന്നില്ല എങ്കില്‍ പെഡ്രിയെ പോലെ തന്നെ ലോകോത്തര യുവ താരങ്ങളില്‍ ഒരാള്‍ ആയി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞെന്നെ.
നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഫ്ലിക്കിനും ഫാറ്റിയെ ടീമില്‍ നിലനിര്‍ത്താന്‍ താല്പര്യം ഇല്ല.ഏത് താരത്തിനെയും പറഞ്ഞയക്കാന്‍ മടി കാണിക്കുന്ന ഫ്ലിക്കിന് ഫാറ്റിയുടെ കാര്യത്തില്‍ രണ്ടാമത് ഒന്നു ആലോചിക്കേണ്ടി വന്നില്ല.2027 വരെ നിലവിലുള്ള കരാർ ഉപയോഗിച്ച് കളിക്കാരന് തന്നെ അന്തിമ തീരുമാനം എടുക്കാനുള്ള അവകാശം ഉണ്ട്.കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹത്തിൻ്റെ മൂല്യം ഗണ്യമായി കുറഞ്ഞതോടെ ഒരു വിൽപ്പന പരിഗണിക്കാൻ ബാഴ്സലോണ 15 മില്യൺ ഡോളറിൻ്റെ അടുത്ത് ട്രാന്‍സ്ഫര്‍ ഫീസ് ആയി ആവശ്യപ്പെടും.