ബാഴ്സലോണയില്‍ തുടക്കത്തില്‍ തന്നെ കല്ല് കടിച്ച് ഹാന്‍സി ഫ്ലിക്ക്
ബാഴ്സലോണ എന്ന ക്ലബിനെ നിയന്ത്രിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ് എന്നു സാവി പറഞ്ഞതിന്റെ പൊരുള്‍ ഫ്ലിക്ക് മനസിലാക്കി തുടങ്ങിയിരിക്കുന്നു.എന്നാല്‍ സാവിയെ പോലെ അല്ല ഒഴുക്കിനെതിരെ നീന്താന്‍ കെല്‍പ്പുള്ള ആളാണ് താന്‍ എന്നു അദ്ദേഹം തെളിയിക്കാന്‍ ആരംഭിക്കുകയും ചെയ്തിരിക്കുന്നു.ബാഴ്സലോണ വിട്ടു പോകുമ്പോള്‍ അടുത്ത വരുന്ന മാനേജര്‍ക്ക് ചെറിയ ഒരു മുന്നറിയിപ്പ് സാവി നല്‍കിയിരുന്നു.”ഇവിടെ പച്ച പിടിക്കാന്‍ അല്പം ബുദ്ധിമുട്ടാണ് എന്നു ” അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു.
അതിന്റെ പ്രധാന കാരണം ബാഴ്സയില്‍ പല സോസിയോസിനും അമിതമായ സ്വാതന്ത്ര്യം ഉണ്ട് എന്നതാണ്.ബാഴ്സലോണയില്‍ നടക്കുന്ന എല്ലാ വിവരങ്ങളും മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നതിന്റെ പ്രധാന കാരണം ഇവര്‍ ആണ്.കോമാനും ഇതേ പ്രശ്നം പറഞ്ഞിരുന്നു.അപ്പോഴത്തെ മിഡ്ഫീല്‍ഡര്‍ ആയ റിക്കി പൂഷിനെ പരസ്യമായി അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തിരുന്നു.ബാഴ്സ എന്ന സ്പോര്‍ട്ടിങ് ക്ലബില്‍ നിന്നു രാഷ്ട്രീയം എടുത്തു മാറ്റാന്‍ കഴിയുന്നില്ല എന്നത് പലപ്പോഴും താരങ്ങളുടെ പ്രകടനത്തെയും ബാധിച്ചിട്ടുണ്ട്.എപ്പോഴും സ്പാനിഷ് താരങ്ങള്‍ക്ക് അധിക പ്രശംസയും അത് പോലെ ടീം പരാജയപ്പെട്ടാല്‍ ഫോറിന് താരങ്ങള്‍ക്ക് നേരെയുള്ള തെറി വിളിയും അവിടെ ഉണ്ട്.ഫ്ലിക്ക് വന്ന ആദ്യ ആഴ്ച തന്നെ ടീമിന്റെ പരിശീലന സെഷന് കാണാന്‍ പുറത്തു നിന്നു പലരും വന്നതായി കണ്ടത് അദ്ദേഹത്തിന് തീരെ ഇഷ്ട്ടമായിട്ടില്ല.അത് മാത്രം അല്ല അദ്ദേഹത്തിനോട് പലരും പതിവില്‍ കൂടുതല്‍ ടീമിനെ കുറിച്ച് സംസാരിക്കുന്നന്തും അല്പം വിചിത്രം ആണ് എന്നു അദ്ദേഹം കരുത്തുന്നു.അതിനാല്‍ ഇനി മുതല്‍ പരിശീലന ശേഷനുകളില് മറ്റും സോസിയോസിന്റെ പല ഇടപെടലുകളും മതിയാക്കാന്‍ അദ്ദേഹം ലപ്പോര്ട്ടയോട് പറഞ്ഞു തുടങ്ങിയിരിക്കുന്നു.ലപ്പോര്‍ട്ടയും ഫ്ലിക്കിന് നല്ല പിന്തുണ നല്‍കുന്നുമുണ്ട്.കുത്തഴിഞ്ഞ ഫിറ്റ്നസ് ഉള്ള താരങ്ങളെ മെരുക്കി എടുക്കാന്‍ ഫ്ലിക്ക് പുറത്ത് നിന്നും അനേകം ഫിറ്റ്നസ് ട്രെയിനികളെയും ഫ്ലിക്ക് കൊണ്ട് വന്നിട്ടുണ്ട്.