അടുത്ത ചാമ്പ്യന്‍സ് ലീഗ് ഫൈനലിനായി റയല്‍ അങ്കം കുറിക്കാന്‍ ഒരുങ്ങുന്നു !!!!
റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും 28 ആം തവണയാണ് പരസ്പരം ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്.ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ രണ്ടാം പാദത്തില്‍ ഇരു ടീമുകളും കൊമ്പു കൊര്‍ക്കാന്‍ ഇരിക്കുകയാണ്.ആദ്യ ലെഗില്‍ ഇരു ടീമുകളും രണ്ടു വീതം ഗോള്‍ നേടി കൊണ്ട് സമനിലയില്‍ പിരിഞ്ഞിരുന്നു.
ഫൈനലില്‍ ഇതിനകം തന്നെ ബോറൂസിയ എത്തിയതിനാല്‍ മ്യൂണിക്ക് ഇന്നതെ മല്‍സരത്തില്‍ ജയിച്ചാല്‍ ഒരു ഓള് ജര്‍മന്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പതിനൊന്നു വര്‍ഷത്തിന് ശേഷം ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറും.എന്നാല്‍ അതിനുള്ള സാധ്യത വളരെ കുറവ് ആണ് എന്നതാണു സത്യം.റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് മല്‍സരങ്ങളില്‍ ഏത് മുഖേനയും ജയിച്ച് കയറി വരും എന്നത് വീണ്ടും വീണ്ടും തെളിയിക്കപ്പെട്ട സത്യം ആണ്.മ്യൂണിക്കിനെതിരെ നടന്ന ആദ്യ പാദത്തിലും സിറ്റിക്കെതിരെ നടന്ന രണ്ടാം പാദ മല്‍സരത്തിലും പ്രതികൂല സാഹചര്യങ്ങളില്‍ എങ്ങനെ റയല്‍ തങ്ങളുടെ വിധിയെ പരാജയപ്പെടുത്തി എന്നത് കാണികള്‍ കണ്ടതാണ്.അത്ഭുതം ഒന്നും സംഭവിച്ചില്ല എങ്കില്‍ ഇന്നതെ മല്‍സരത്തിലും നടക്കാന്‍ പോകുന്നത് അതൊക്കെ തന്നെ ആയിരിയ്ക്കും.