നാപോളി ചലഞ്ച് മറികടക്കാന്‍ റയല്‍ മാഡ്രിഡ്
ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ശ്രദ്ധേയമായ മല്‍സരം ഇന്ന് നടക്കും.ഇറ്റാലിയൻ ചാമ്പ്യൻമാരായ നാപ്പോളി റയൽ മാഡ്രിഡിനെ സ്റ്റേഡിയോ ഡീഗോ അർമാൻഡോ മറഡോണ സ്റ്റേഡിയത്തില്‍ വെച്ച് നേരിടാന്‍ ഒരുങ്ങുന്നു.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് കിക്കോഫ്.
ഇന്നലെ നഗരത്തില്‍ നേരിയ ഭൂചലനം ഉണ്ടായി,എന്നാല്‍ അതിനു ശേഷം ഇതുവരെ ഭയപ്പെടുത്തുന്ന ഒന്നും ഉണ്ടായിട്ടില്ലാത്തതിനാല്‍ ഇന്നതെ മല്‍സരത്തിന് ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല.ലാലിഗയില്‍ ഒരു തോല്‍വി ഏറ്റുവാങ്ങിയ റയല്‍ മാഡ്രിഡ് ആണ് ലീഗിലെ ടോപ്പര്‍മാര്‍.മികച്ച ഫോമില്‍ ഉള്ള റോയല്‍ വൈറ്റ്സ് കഴിഞ്ഞ മല്‍സരത്തില്‍ ജര്‍മന്‍ ക്ലബ് ആയ യൂണിയന്‍ ബെര്‍ലിനെതിരെ നല്ല രീതിയില്‍ പൊരുതിയതിന് ശേഷം ആണ് വിജയ ഗോള്‍ നേടിയത്.എന്നാല്‍ അന്നത്തെ മല്‍സരത്തില്‍ ഇല്ലാതിരുന്ന വിനീഷ്യസ് ജൂനിയര്‍ ഇന്നതെ മല്‍സരത്തില്‍ കളിക്കും എന്നതിനാല്‍ റയലിന്‍റെ അറ്റാക്കിങ് നാപൊളി പ്രതിരോധത്തിന് തലവേദന സൃഷ്ട്ടിക്കും എന്നത് തീര്‍ച്ച.