ബെൻസീമയും പുറത്ത്; ഫ്രാൻസിന് കനത്ത തിരിച്ചടി.!
ലോകകപ്പിന് തയ്യാറെടുക്കുന്ന നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിന് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. പോഗ്ബ, കാൻ്റെ, കിമ്പെമ്പെ, എങ്കുങ്കു എന്നിവരെ നഷ്ടമായതിന് പുറകെ ഇപ്പോൾ സൂപ്പർ താരവും നിലവിലെ ബാലൺ ഡി ഓർ ജേതാവുമായ കരീം ബെൻസീമയുടെ സേവനവും അവർക്ക് നഷ്ടമായിരിക്കുകയാണ്. ഫ്രാൻസ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. തുടയിലെ പരിക്കാണ് ബെൻസീമയ്ക്ക് തിരിച്ചടിയായത്. ഭേദമാകും എന്ന് കരുതിയിരുന്നെങ്കിലും പരിക്ക് ഗുരുതരമായതിനാലാണ് താരം സ്ക്വാഡിൽ നിന്നും പുറത്തായത്. ഇക്കാര്യം ബെൻസീമയും തൻ്റെ സമൂഹമാധ്യമം വഴി പുറത്തുവിട്ടിട്ടുണ്ട്.
താൻ പിന്മാറുക വഴി പുതുതായി വരുന്ന ഒരു താരത്തിന് ടീമിനെ സഹായിക്കാൻ കഴിയും എന്നാണ് ബെൻസീമ പറഞ്ഞത്. എന്തായാലും കനത്ത പ്രഹരമാണ് ഫ്രാൻസിനെ സമ്പന്ധിച്ചിടത്തോളം ഇത്. ഈ ലോകകപ്പിൽ ടീമിൻ്റെ കുന്തമുന ആകുമെന്ന് കരുതിയ താരമായിരുന്നു ബെൻസീമ. എന്തായാലും പരിക്ക് എന്ന ശാപം ഫ്രാൻസിനെ വിട്ടൊഴിയാത്ത അവസ്ഥയാണ്.