കോഹ്ലി VS ബാബർ ആരാണ് കേമൻ
“എന്നും ഫാസ്റ്റ് ബൗളർമാരുടെ പറുദീസാ എന്നറിയപ്പെട്ടിരുന്ന പാകിസ്ഥാന്റെ മണ്ണിൽ നിന്നും ലോക ബാറ്റിംഗ് റിക്കാർഡുകൾക് ഭീഷണിയായി അവൻ അവതരിച്ചിരിക്കുന്നു .ബാബർ അസം “.ഇത്തരം തലക്കെട്ടുകൾ ഇപ്പോൾ പാകിസ്താനിലെ സ്പോർട്സ് പേജുകളിൽ നിറയുകയാണ്. ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരം വിരാട് കൊഹ്ലിയുമായി അയാളെ താരതമ്യം ചെയ്ത് മേന്മ സ്ഥാപിക്കലാണ് ഇപ്പോൾ പാക്കിസ്ഥാൻ സ്പോർട്സ് ജേർണലിസ്റ്റികളുടെ പ്രധാന തൊഴിൽ.കഴിഞ്ഞ ദിവസം ഓസ്ട്രേലിയക്കെതിരെ ബാബർ തന്റെ 15 ആം ഏകദിന സെഞ്ചുറി നേടിയത് ഈ താരതമ്യങ്ങൾക് മൂർച്ച കൂട്ടി .ഏറ്റവും വേഗത്തിൽ 15 ഏകദിന സെഞ്ചുറി നേടിയതിന്റെ റിക്കാർഡ് ഹാഷിം അംലയിൽ നിന്നുമാണ് ബാബർ തട്ടിയെടുത്തത് .ബാബർ 83 ഇന്നിങ്സുകളിൽ നിന്നുമാണ് ഈ നേട്ടം കരസ്ഥമാക്കിയതെങ്കിൽ കോഹ്ലി ഇതേ നേട്ടത്തിന് 106 ഇന്നിങ്സുകൾ എടുത്തു എന്നതാണ് കൊഹ്ലിയെക്കാൾ കേമൻ ബാബർ എന്ന അവകാശവാദം പൂർവാധികം ശക്തിപ്പെടാൻ കാരണം .പക്ഷെ ഇവർ മറന്നു പോകുന്ന ഒരു കാര്യമുണ്ട് .കോഹ്ലി അരങ്ങേറി ഏകദേശം 3 വർഷത്തിന് ശേഷമാണ് തന്റെ യഥാർഥ കളിമികവിലേക്ക് ഉയർന്നതെന്നും ,ആ കാലയളവിൽ താരതമ്യങ്ങളിൽ കൊഹ്ലിക്കൊപ്പം നിൽക്കാൻ സാക്ഷാൽ സച്ചിന് പോലും സാധിച്ചിട്ടില്ല എന്നും.ഇപ്പോൾ ബാബറിനായി മുറവിളി കൂട്ടുന്നവർ ഒന്നോർക്കുക, അവൻ കുട്ടിയാണ്. ഇനിയുമേറെക്കാലം സ്ഥിരതയോടെ കളിച്ചാൽ മാത്രമേ കോഹ്ലി ചെയ്തതിനു ഏഴയലത്തു പോലും ചെയ്തത് എത്താൻ ബാബറിനാവു .അതുകൊണ്ട് ആരാണ് കേമൻ എന്നതറിയാൻ കാത്തിരിക്കാം ,കാലത്തിന്റെ അന്തിമ വിധിക്കായി