kerala election

മികച്ച വരുമാനം നാട്ടിൽ തന്നെ, ഇനി യുവാക്കൾ ജോലി തേടി നാടുവിടേണ്ട, തൊഴിലുറപ്പാക്കി സംസ്ഥാന സർക്കാർ

March 28, 2026

author:

മികച്ച വരുമാനം നാട്ടിൽ തന്നെ, ഇനി യുവാക്കൾ ജോലി തേടി നാടുവിടേണ്ട, തൊഴിലുറപ്പാക്കി സംസ്ഥാന സർക്കാർ

സാങ്കേതികവിദ്യയുടെയും നിർമിത ബുദ്ധിയുടെയും കടന്നുവരവ് ആഗോളതലത്തിൽ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്, ഈ സാഹചര്യത്തിൽ കേരളത്തിലെ യുവാക്കൾക്ക് മികച്ച വരുമാനം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് വികസന പദ്ധതികൾ ആവിഷ്കരിക്കുകയാണ് സംസ്ഥാന സർക്കാർ. വിദ്യാഭ്യാസമുള്ള യുവജനങ്ങൾക്ക് സ്വന്തം നാട്ടിൽനിന്ന് മികച്ച വരുമാനം നേടാൻ ഇന്ന് അവസരങ്ങളുണ്ട്. ഇതിന്റെ ഭാഗമായി, നൈപുണ്യ പരിശീലന പരിപാടികൾക്കും സർക്കാർ ഇതിനകം രൂപം നൽകിയിട്ടുണ്ട്.

ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ്സ് റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേരളത്തിന്റെ പ്രൊഫഷണൽ തൊഴിൽ ശക്തിയിൽ 172 ശതമാനം വളർച്ച രേഖപ്പെടുത്തി. സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, അക്കൗണ്ടന്റുമാർ, അധ്യാപകർ എന്നിവരാണ് ഈ മേഖലകളിൽ മുന്നിട്ട് നിൽക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

കേരളത്തിന്റെ ഗ്രാമീണ മേഖലകളിലേക്ക് പോലും വൻകിട സ്ഥാപനങ്ങൾ ഇന്ന് എത്തുകയാണ്. ഇന്ത്യയിലെ പ്രധാന സോഫ്റ്റ്‌വെയർ കമ്പനികളിലൊന്നായ സോഹോ കോർപ്പറേഷൻ കഴിഞ്ഞ വർഷം കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ തങ്ങളുടെ കേന്ദ്രം തുറന്നത് ഇതിനൊരു ഉദാഹരണമാണ്.

job

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ട്രാവൻകൂർ റയോൺസിന്റെ ഭൂമിയിൽ കിൻഫ്ര വികസിപ്പിച്ച വ്യവസായ പാർക്കിൽ ആഗോള ഇലക്ട്രോണിക്സ് കമ്പനിയായ കെയ്ൻസ് ടെക്നോളജി തങ്ങളുടെ ഉത്പാദന യൂണിറ്റ് സ്ഥാപിക്കുകയാണ്.100 ജീവനക്കാരുമായി ആദ്യ ഘട്ടം ആരംഭിച്ചപ്പോൾ, ഗവേഷണ വിഭാഗത്തിലെ നാല് പ്രൊഫഷണലുകൾ അമേരിക്കയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയെന്നത് ശ്രദ്ധേയമാണ്.

ഒന്നര വർഷത്തിനുള്ളിൽ കെയ്ൻസ് ടെക്നോളജി പൂർണ്ണമായി പ്രവർത്തനക്ഷമമാകുമ്പോൾ 1500 പേർക്ക് സാങ്കേതിക, സാങ്കേതികേതര വിഭാഗങ്ങളിലായി തൊഴിൽ ലഭിക്കും. വ്യവസായ വകുപ്പിന് കീഴിൽ കാക്കനാട് പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് പാർക്കിൽ വി-ഗാർഡ് തങ്ങളുടെ ഗവേഷണ വികസന കാമ്പസ് തുറന്നിട്ടുണ്ട്. ഇത് ഇലക്ട്രിക്കൽ-ഇലക്ട്രോണിക്സ് മേഖലകളിൽ ആദ്യഘട്ടത്തിൽ 400 തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു.

Leave a comment