ഒല്ലി പോപ്പിന് സെഞ്ചുറി : രണ്ടാം ടെസ്റ്റിൽ വിൻഡീസിനെതിരെ ഇംഗ്ലണ്ടിന് മികച്ച സ്‌കോർ
ട്രെൻ്റ് ബ്രിഡ്ജിൽ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ദിനത്തിൽ ഇംഗ്ലണ്ട് 416 റൺസിന് ഓൾഔട്ടായി. ടോസ് നേടിയ വിൻഡീസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ട ഇംഗ്ലണ്ട്, അൽസാരി ജോസഫിൻ്റെ മൂന്നാം പന്തിൽ സ്ലിപ്പിൽ അലിക്ക് അത്നാസെയുടെ കൈയിൽ പന്തിൽ നൽകി എന്നാൽ ബെൻ , ഒലി പോപ്പ് ബെൻ സ്റ്റോക്സ് എന്നിവരുടെ മികവിൽ ഇംഗ്ലണ്ട് മികച്ച സ്‌കോർ നേടി. ഒലി പോപ്പ് 121 റൺസ് നേടി ടീമിനെ മികച്ച രീതിയിൽ മുന്നോട്ട് നയിച്ചു.
ബെൻ ഡക്കറ്റ് 71 റൺസ് നേടി . വെറും 32 പന്തിൽ തൻ്റെ അർദ്ധസെഞ്ചുറി നേടി. പോപ്പും ഡക്കറ്റും വെസ്റ്റ് ഇൻഡീസ് ബൗളർമാരുടെ മേൽ സമ്മർദ്ദം ചെലുത്തിയപ്പോൾ ഇംഗ്ലണ്ട് അവരുടെ ടീമിനെ നല്ല രീതിയിൽ മുന്നോട്ട് നയിച്ചു.. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 105 റൺസ് നേടി. . 46ലും 54ലും അവസരങ്ങൾ അതിജീവിച്ച പോപ്പ്, തൻ്റെ ആറാം ടെസ്റ്റ് സെഞ്ചുറി തികയ്ക്കാൻ ഈ ഇളവുകൾ മുതലെടുത്തു. ഉച്ചഭക്ഷണത്തിന് ശേഷം അദ്ദേഹത്തിൻ്റെ ഇന്നിംഗ്‌സിന് വേഗത കൂടി, ഇടവേളയ്ക്ക് ശേഷം ഹോൾഡർ അദ്ദേഹത്തെ പുറത്താക്കി.
പിന്നീട് റൂട്ടും പെട്ടെന്ന് പുറത്തായ ശേഷം നാലാം വിക്കറ്റിൽ പോപ്പും ഹാരി ബ്രൂക്കും ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് 59 റൺസ് നേടി. ഇത് ടീമിനെ 200 കടത്തി. 36 റൺസ് നേടി ബ്രൂക്ക് പുറത്തായ ശേഷം ക്യാപ്റ്റൻ ബെൻസ് സ്റ്റോക്‌സുമായി ചേർന്ന് പോപ്പ് ടീമിനെ നയിച്ചു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 80 റൺസ് നേടി. 69 റൺസുമായി ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് ഫോം കണ്ടെത്തി. പോപ്പ് പുറത്തായ ശേഷം വെസ്റ്റ് ഇൻഡീസ് ബൗളർമാർ മത്സരത്തിലേക്ക് തിരിച്ചുവരാൻ ആവശ്യമായ ആക്കം കണ്ടെത്തി. എന്നിരുന്നാലും സ്മിത്തും(36) വോക്സും (37) ചെറിയ സംഭാവനകൾ നൽകിയപ്പോൾ ടീം സ്‌കോർ 400ലേക്ക് എത്തി. വിൻഡീസിന് വേണ്ടി അൽസാരി ജോസഫ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ ജെയ്ഡൻ, കെവിൻ, ഹോഡ്ജ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.